Tuesday 06 December 2022 03:48 PM IST : By സ്വന്തം ലേഖകൻ

1250 സ്ക്വയർഫീറ്റിൽ മൂന്ന് കിടപ്പുമുറികൾ; ഫർണിച്ചറിന് ചെലവ് 16,000 രൂപ. ഇത് പോക്കറ്റ് കാലിയാക്കാത്ത സൂപ്പർ വീട്

insight 5

വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്. വീട്ടുകാരന്റെ പോക്കറ്റ് കാലിയായിട്ടുമില്ല! കൊല്ലം കുണ്ടറയിലെ രെഞ്ചു രവീന്ദ്രന്റെയും ഹങ്കുദാസിന്റെയും വീടിന്റെ വിശേഷമാണ് പറഞ്ഞുവരുന്നത്.

കുടുംബാംഗങ്ങളുടെ എണ്ണം കൂടുതലായതിനാലും ബന്ധുക്കളെല്ലാം ഒത്തുകൂടുന്ന വീടായതിനാലും ഓപൻ സ്പേസും അറ്റാച്ഡ് ബാത്റൂമുള്ള മൂന്ന് കിടപ്പുമുറികളും വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതു മനസ്സിൽ‍കണ്ടാണ് കുണ്ടറ ഇൻസൈറ്റ് ആർക്കിടെക്ചറൽ ഐഡിയാസിലെ അരുൺ രാജും എൻ. റാസിമും വീട് ഡിസൈൻ ചെയ്തത്.

insight 4 സിറ്റ്ഔട്ട്. ഇവിടെ സ്റ്റീൽ ട്രസ്സിൽ ഓടുമേഞ്ഞു

1250 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. രണ്ടുനിലയുടെ പകിട്ടുണ്ടെങ്കിലും മുകളിലെ നിലയിൽ ഫാമിലി ലിവിങ് സ്പേസ് മാത്രമേയുള്ളൂ. സിറ്റ്ഔട്ട്, ലിവിങ് - ‍ഡൈനിങ്- അടുക്കള, മൂന്ന് കിടപ്പുമുറി എന്നിവ താഴത്തെനിലയിൽ തന്നെ വരുന്നു.

c1 ടിവി ഏരിയ. മൊറോക്കൻ ടൈലും സ്റ്റീലിൽ നിർമിച്ച സോഫയും കാണാം

ചെലവ് നിയന്ത്രിക്കാനായി സിറ്റ്ഔട്ട്, ഒരു കിടപ്പുമുറി, മുകളിലെ ഫാമിലി ലിവിങ് എന്നിവയുടെ മേൽക്കൂര വാർത്തിട്ടില്ല. സ്റ്റീൽ ട്രസ്സിൽ ഓടുമേഞ്ഞിട്ടേയുള്ളൂ. ജിഐ ട്യൂബിൽ തടി പാനലിങ് ചെയ്ത് തയാറാക്കിയതാണ് സിറ്റ്ഔട്ടിന്റെ തൂണുകൾ. അതുവഴി ചെലവ് കുറഞ്ഞെങ്കിലും പകിട്ടിന് ഒട്ടും കുറവ് വന്നില്ല. ഇതിനൊപ്പം മുകളിലെ നിലയുടെ സവിശേഷമായ ആകൃതിയും അതിൽ നൽകിയ ടെറാക്കോട്ട ജാളിയും കൂടിയായപ്പോൾ വീടിന്റെ ‘എക്സ്റ്റീരിയർ വ്യൂ’ ഉഗ്രനായി.

insight 2 jpg സ്റ്റീലും തടിയും കൊണ്ട് നിർമിച്ച ഊണുമേശ

വീട്ടിലെ ഫർണിച്ചറിനെല്ലാ കൂടി 16000 രൂപയേ ചെലവ് വന്നുള്ളു എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം. ജിഐ കൊണ്ടാണ് സോഫ, ഊണുമേശ, കട്ടിൽ, ഷെൽഫ് എന്നിവയെല്ലാം. മെറ്റൽ ഫാബ്രിക്കേറ്ററാണ് ഗൃഹനാഥൻ രെഞ്ചു. അതിനാൽ മെറ്റീരിയലിന്റെ വില മാത്രമേ ചെലവാക്കേണ്ടി വന്നുള്ളു. അരുണും റാസിമും നൽകിയ ഡിസൈൻ അനുസരിച്ച് രെഞ്ചു തന്നെയാണ് ഫർണിച്ചർ എല്ലാം നിർമിച്ചത്.

insight 3 കിടപ്പുമുറി

സ്റ്റീൽ മാത്രമല്ലാതെ അതിൽ തടിയും അപ്ഹോൾസ്റ്ററിയും ഇടകലർത്തി ഉപയോഗിക്കുന്ന ശൈലിയാണ് പിന്തുടർന്നത്. ഹൈലൈറ്റ് ചെയ്യേണ്ട ഇടങ്ങളിൽ ചുമരിലും തറയിലും നൽകിയിരിക്കുന്ന മൊറോക്കൻ ടൈൽ ഇന്റീരിയറിന് പകരുന്ന പൊലിമ ചില്ലറയല്ല. ആകർഷകങ്ങളായ പ്രിന്റുകളാണ് ഇത്തരം ടൈലിന്റെ സവിശേഷത.

insight 6 രെഞ്ചു രവീന്ദ്രനു ഹങ്കുദാസും

വ്യക്തമായ പ്ലാനിങ്ങും ചില പൊടിക്കൈകളും വഴി ചെലവ് ചുരുക്കി നല്ല ഒന്നാംതരമൊരു വീട് സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് വീട്ടുകാരെല്ലാവരും.

Tags:
  • Budget Homes
  • Architecture