Friday 02 September 2022 12:37 PM IST : By സ്വന്തം ലേഖകൻ

20 വർഷത്തെ പഴക്കവും അകത്തെ ഇടുക്കവും പഴങ്കഥ, ഫ്ലാറ്റിന് ഇപ്പോൾ മോഡേൺ ലുക്ക്

gineesh 3

അഡ്വക്കേറ്റ് ജിനീഷും ഭാര്യ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ റോസും കടവന്ത്രയിൽ ഫ്ലാറ്റ് വാങ്ങി പുതുക്കാൻ തീരുമാനിച്ചപ്പോൾ ഒരു കാര്യം മാത്രമേ ആർക്കിടെക്ട് ജൂഡിനോടു പറഞ്ഞുള്ളൂ. ഒരു ‘ഹോംലി’ ഫീൽ വേണം. വീട്ടിലേക്കു കടക്കുമ്പോൾ ഹോട്ടലിലേക്ക് കടക്കുന്ന പോലെയാവരുത്.

gineesh 5 1. കിഡ്സ് റൂം 2. ലിവിങ്ങിൽ ഫ്ലൂട്ടഡ് പാനൽ ഉപയോഗിച്ചുള്ള പാർട്ടീഷൻ

ജൂഡിന്റെ ഭാവന വർക്ഒൗട്ട് ആയപ്പോൾ ഫ്ലാറ്റിന്റെ ഫ്ലോർ പ്ലാനിന് മാറ്റങ്ങൾ വന്നു. രണ്ട് ബെഡ്റൂമും സ്റ്റഡിയും ആയിരുന്നു പഴയ ഫ്ലാറ്റിന്. ഒരു അറ്റാച്ഡ് ബാത്റൂമും ഒരു കോമൺ ബാത്റൂമും ആയിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്ന് കോമൺ ടോയ്‌ലറ്റ് വരുന്ന വിധത്തിലാണ് ഫ്ലോർ പ്ലാൻ മാറ്റിയത്.

gineesh 4 ലിവിങ് സ്പേസ്

പഴയ ജനലുകൾ മാറി പുതിയ യുപിവിസി ജനലുകൾ സ്ഥാനം പിടിച്ചു. സൺഷേഡ് ആയി നിന്നിരുന്ന ഭാഗങ്ങൾ ബാൽക്കണിയായി രൂപാന്തരപ്പെട്ടപ്പോൾ ഫ്ലാറ്റിനകം കൂടുതൽ വിശാലമായി. ലിവിങ്ങിനും കിച്ചനുമിടയിലുണ്ടായിരുന്ന തൂണുകൾ മാറ്റി അവിടെ പാർട്ടീഷൻ കൊടുത്തപ്പോൾ കിച്ചന് സ്വകാര്യത ലഭിച്ചു. ഫ്ലോറിങ് മാറിയത് ലാമിനേറ്റഡ് വുഡൻ ഫിനിഷിലേക്ക്.

gineesh 1 കിടപ്പുമുറി

ലിവിങ്ങിനോട് ചേർന്ന സ്ഥലം ബാൽക്കണിയാക്കി മാറ്റി ഭിത്തിയിൽ ചെങ്കല്ലിന്റെ ക്ലാഡിങ് ഇട്ട് ആകർഷകമാക്കി. കിച്ചനിൽ മുകൾഭാഗത്തുള്ള സ്റ്റോറേജ് ഏരിയ മാറ്റിയപ്പോൾ കൂടുതൽ തുറന്ന പ്രതീതിയായി.

gineesh 2 അടുക്കള

ബുദ്ധിപരമായ ഏതാനും നീക്കങ്ങളിലൂടെ ഫ്ലാറ്റ് പുത്തനാക്കി മാറ്റാം എന്ന് കാണിച്ചുതരുകയാണ് ആർക്കിടെക്ട് ജൂഡ് ഇവിടെ.

ഫോട്ടോ: പോൾ ജെയിംസ്

ഡിസൈൻ: ആർക്കിടെക്ട് ജൂഡ് ആന്റണി പോൾ, മുരിങ്ങൂർ, ചാലക്കുടി, ഫോൺ: 94972 57830

കോൺട്രാക്ടർ : റിന്റോ വർഗ്ഗീസ്

Tags:
  • Architecture