Monday 04 May 2020 04:25 PM IST : By സ്വന്തം ലേഖകൻ

ചെലവും പരിചരണവും കുറവുമതി, കാഴ്ചയ്ക്കു കേമൻ; അഗ്ലോണിമ വീടിന് അലങ്കാരം

1

ഇലച്ചെടിയാണ് അഗ്ലോനിമ. നിറമുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. ചൈനീസ് എവർഗ്രീൻ പ്ലാന്റ് എന്നും അറിയപ്പെടുന്നു. കൂടുതൽ പരിചരണമോ നനയോ വേണ്ട എന്നതിനാൽ അഗ്ലോനിമ ആർക്കും വീട്ടിൽ വയ്ക്കാവുന്നതാണ്.
നിറമുള്ള ഇലകൾ ആയതിനാൽ ചെടി ഭംഗിയായി നിൽക്കാൻ നല്ല സൂര്യപ്രകാശം ആവശ്യമാണ്. രാവിലത്തെ വെയിൽ ആണ് കിട്ടുന്നതെങ്കിൽ കൂടുതൽ നല്ലത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ നനച്ചാൽ മതി. പ്രത്യേകിച്ച് വളമൊന്നും നൽകിയില്ലെങ്കിലും നന്നായി നിൽക്കും. ചാണപ്പൊടിയോ കംപോസ്റ്റോ പിണ്ണാക്ക് വളമോ എല്ലാം ചേരും. വർഷത്തിൽ രണ്ടോ മൂന്നോ തവണ റീപോട്ട് ചെയ്യുമ്പോൾ മാത്രം ചെടിക്ക് വളം നൽകിയാൽ മതി.
വീടിന്റെ മുൻവശത്തേക്കും വെയിൽ കിട്ടുന്ന കോർട്‌യാർഡിലേക്കും യോജിച്ച ചെടിയാണിത്. ഒരേയിനത്തിൽപെട്ട ചെടികൾ ഒരുമിച്ചു വയ്ക്കുന്നതു ഭംഗിയാണ്. അഗ്ലോനിമയുടെ ഒരുപാട് ഇനങ്ങൾ നമ്മുടെ നാട്ടിൽ ലഭിക്കും. വാടിയ ഇലകൾ മുറിച്ചു മാറ്റുന്നതും പുതിയ തൈകൾ മാറ്റി നടുന്നതുമാണ് പ്രധാനമായി വേണ്ട പരിചരണം. പോട്ടിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് അഗ്ലോനിമയുടെ ഭംഗി ഏറ്റവും കൂടുതൽ ആവുക.