Thursday 25 August 2022 03:27 PM IST : By സ്വന്തം ലേഖകൻ

കെട്ടിടത്തിന് എത്ര ഉയരമാകാം...?

info 1

വീട്, കെട്ടിടം എന്നിവയുടെ ഉയരപരിധി സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങൾ കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടത്തിൽ നൽകിയിട്ടുണ്ട്. 24–ാം വകുപ്പിലാണ് ഇതു സംബന്ധിച്ച പരാമർശമുള്ളത്. ഇതുപ്രകാരം ഏതൊരു കെട്ടിടത്തിന്റെയോ കെട്ടിടഭാഗത്തിന്റെയോ പരമാവധി ഉയരം അതിനോടു ചേർന്ന തെരുവിന്റെ വീതിക്കനുസൃതമായി വേണം ക്രമപ്പെടുത്താൻ. ‘കെട്ടിടത്തിന്റെ ഉയരം’ എന്നാൽ കെട്ടിടത്തോടു ചേർന്നുവരുന്ന നിർദിഷ്ട ശരാശരി ഭൂനിരപ്പിൽ നിന്ന് മുകളിലേക്കുള്ള ലംബമായ ദൂരം എന്നർഥമാകുന്നു. ഒന്നിലധികം പുരയിടങ്ങളിലേക്കോ അല്ലെങ്കിൽ കെട്ടിടങ്ങളിലേക്കോ പ്രവേശനം നൽകുന്ന പൊതുവായതോ സ്വകാര്യമായതോ ആയ പാതയെ ആണ് ‘തെരുവ്’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി വേണം കെട്ടിടത്തിന്റെ ഉയരം നിശ്ചയിക്കാൻ.

∙ കെട്ടിടത്തിന്റെയോ അതിന്റെ ഭാഗത്തിന്റെയോ പരമാവധി ഉയരം പ്ലോട്ടിന്റെ അതിരിനോട് ചേർന്നുള്ള തെരുവിന്റെ വീതിയുടെ ഇരട്ടിയും കെട്ടിടത്തിൽ നിന്നും തെരുവിലേക്കുള്ള ദൂരത്തിന്റെ ഇരട്ടിയും കൂട്ടിയാലുള്ളതിൽ കവിയാൻ പാടില്ല.

∙ വ്യത്യസ്ത വീതിയുള്ള രണ്ട് അല്ലെങ്കിൽ അതിലധികമുള്ള തെരുവുകളുമായി ചേർന്നുള്ളതാണ് കെട്ടിടസ്ഥലം എങ്കിൽ പ്രസ്തുത കെട്ടിടം കൂടുതൽ വീതിയുള്ള തെരുവിനോട് ചേർന്നിരിക്കുന്നതായി കണക്കാക്കേണ്ടതും കെട്ടിടത്തിന്റെ ഉയരം പ്രസ്തുത തെരുവിന്റെ വീതിയാൽ നിയന്ത്രിക്കപ്പെടേണ്ടതുമാണ്.

ഈ ചട്ടപ്രകാരമുള്ള ഉയരനിയന്ത്രണം കെട്ടിടരേഖയുടെ 12 മീറ്ററിനുള്ളിൽ വരുന്ന കെട്ടിടങ്ങൾക്ക് അല്ലെങ്കിൽ കെട്ടിടഭാഗങ്ങൾക്ക് മാത്രമേ ബാധകമാകൂ.

വിമാനത്താവളങ്ങൾക്കു സമീപമുള്ള കെട്ടിടങ്ങൾക്കും മറ്റു നിർമിതികൾക്കും പ്രത്യേക നിയന്ത്രണങ്ങൾ ബാധകമാണ്. ഇവിടങ്ങളിലെ കെട്ടിടങ്ങളുടെ ഉയരം 1934Ðലെ വ്യോമയാന ആക്ടിന്റെ കീഴിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനത്തിനും ഭേദഗതികൾക്കും ഓരോ വിമാനത്താവളവും പുറപ്പെടുവിക്കുന്ന അംഗീകൃത മേഖലാ മാപ്പിനും വിധേയമായി പരിമിതപ്പെടുത്താവുന്നതാണ്.

∙ ഏതെങ്കിലും സുരക്ഷാ മേഖലയിൽ നിലവിലുള്ള കെട്ടിടങ്ങളുടെ രൂപഭേദം വരുത്തുമ്പോൾ കെട്ടിടത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദു വരെയുള്ള ഉയരം 10 മീറ്ററിൽ കവിയാനോ അല്ലെങ്കിൽ ചട്ടം അഞ്ചിന്റെ ഉപചട്ടം നാല് പ്രകാരം ജില്ലാ കലക്ടർ നിർദേശിക്കുന്നതോ അതിൽ ഏതാണോ കുറവ് അതിൽ അധികരിക്കാൻ പാടില്ല.

സുരക്ഷാമേഖലയിലുള്ള കെട്ടിടത്തിന്റെ ആകെ ഉയരം അഗ്രബിന്ദു വരെ 10 മീറ്ററോ അതിൽ കൂടുതലോ ആണെങ്കിൽ മുകളിലേക്ക് കൂട്ടിച്ചേർക്കൽ അനുവദിക്കുന്നതല്ല.

Tags:
  • Architecture