Wednesday 12 January 2022 02:52 PM IST : By സ്വന്തം ലേഖകൻ

ഭംഗിയും ഈടും ഗുണവും ഒരു കൂരയിൽ; ബിഎംഐ മോനിയർ പെഴ്സ്പെക്ടീവ് റൂഫ് ടൈലുകൾ

roof-tile-bmi-monier-infocus-vanitha-veedu-cover

ഇന്ത്യയിലെ പിച്ഡ് റൂഫിങ് സിസ്റ്റങ്ങളുടെ മുൻനിര നിർമാതാക്കളായ ബിഎംഐ മോനിയർ, നിറം കൂടുതൽ കാലം നിലനിൽക്കാൻ മെച്ചപ്പെടുത്തിയ ടോപ് കോട്ടോടുകൂടിയ പെർസ്പെക്റ്റീവ് മിനറൽ / സിമന്റ് റൂഫ് ടൈലുകൾ വീണ്ടും വിപണിയിലേക്കെത്തിക്കുകയാണ്.

“മേൽക്കൂരകൾ ഒരു വീടിന്റെ അവിഭാജ്യ ഘടകമാണ്,” ബിഎംഐ ഇന്ത്യ മാനേജിങ് ഡയറക്ടർ അശോക് നൈനാൻ പറയുന്നു. “ഞങ്ങൾ പെഴ്സ്പെക്റ്റീവ് റൂഫ് ടൈലുകൾ ആധുനികരീതിയിലും മികച്ച നിലവാരത്തിലുമാണു രൂപകൽപന ചെയ്തിട്ടുള്ളത്. പെഴ്സ്പെക്റ്റീവ് റൂഫ് ടൈലുകളുടെ സമാരംഭത്തോടെ, ഞങ്ങൾ വീട്ടുടമകൾക്കു പതിന്മടങ്ങു മെച്ചപ്പെട്ട റൂഫ് ടൈൽ ഓപ്ഷനുകളാണ് നൽകുന്നത്.’’

സമകാലിക മേൽക്കൂര ശൈലിക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ട്രെൻഡി നിറങ്ങൾക്കൊപ്പം ചരിഞ്ഞ മേൽക്കൂരകളുടെ ഏറ്റവും പുതിയ ഡിസൈനുകൾക്ക് അനുയോജ്യമായ, അൾട്രാ മോഡേൺ ജ്യാമിതീയ രൂപങ്ങളാണ് പെഴ്സ്പെക്ടീവ് എന്ന കളക്ഷനിൽ ബി എം ഐ മോനിയർ അവതരിപ്പിക്കുന്നത്. യൂറോപ്പിലെ ടെക്നിക്കൽ സെന്ററിൽ നടത്തിയ BMI Monier-ന്റെ ആഗോള ഗവേഷണ-വികസന ശ്രമങ്ങളുടെ ഫലമാണ് പെഴ്സ്പെക്ടീവ്. വരും വർഷങ്ങളിൽ ഉപഭോക്താക്കൾക്കു പ്രശ്‌നരഹിതമായ മേൽക്കൂര ഉറപ്പാക്കാൻ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനു മുമ്പ് കർശനമായ ഗുണനിലവാര പരിശോധനകൾക്കു വിധേയമായിക്കഴിഞ്ഞു.

പെർസ്പെക്റ്റീവ് റൂഫ് ടൈലുകൾ മണൽ, വെള്ളം, സിമൻറ്, പിഗ്മെന്റുകൾ എന്നിവയിൽ നിന്നു നിർമിച്ച ഉയർന്ന ഡ്യൂറബിൾ റൂഫ് ടൈലുകളാണ്. അവ കളിമൺ ടൈലുകൾ പോലെയല്ല, മറിച്ച് അന്തരീക്ഷ ഊഷ്മാവിൽ നിർമിക്കപ്പെടുന്നവയാണ്. ക്യൂറിങ് പ്രക്രിയയിലൂടെ ഉൽപ്പാദിപ്പിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ ഉപയോഗയോഗ്യമാക്കാൻ കഴിയുന്നത്ര ഉറപ്പിലാണ് ഈ ടൈലുകൾ നിർമിക്കപ്പെടുന്നത്. മാത്രമല്ല കാലക്രമേണ ഇവ കൂടുതൽ ശക്തമാവുകയും ചെയ്യുന്നു. ഊർജ-കാര്യക്ഷമമായ ഉൽപ്പാദന പ്രക്രിയയും നീണ്ട ഉൽപ്പന്ന ജീവിത ചക്രവും അർത്ഥമാക്കുന്നത് മിനറൽ റൂഫ് ടൈലുകൾക്കു താരതമ്യേന കുറഞ്ഞ പാരിസ്ഥിതിക പ്രശ്നങ്ങളേ ഉള്ളൂവെന്നാണ്.

മിനറൽ റൂഫ് ടൈലുകൾ കളിമൺ റൂഫ് ടൈലുകളേക്കാളും മെറ്റൽ റൂഫ് സൊല്യൂഷനുകളേക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ റൂഫ് ടൈലുകളുടെ നിർമാണ പ്രക്രിയയ്ക്ക് കളിമൺ റൂഫ് ടൈലുകളുമായോ മെറ്റൽ റൂഫിങ് ഷീറ്റുകളുമായോ താരതമ്യം ചെയ്യുമ്പോൾ 30% മുതൽ 40% വരെ ഊർജം മാത്രമേ ആവശ്യമുള്ളൂ. തൽഫലമായി പെർസ്പെക്റ്റീവ് റൂഫ് ടൈലുകൾ മികച്ച റൂഫിങ് പരിഹാരമാണ്. ഇത് ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും പാരിസ്ഥിതികമായി മികച്ചതും പണത്തിനു മികച്ച മൂല്യം നൽകുന്നതുമാണ്. പുതിയ ഉത്പന്നങ്ങളിലെല്ലാം മോനിയർ ഉപയോഗിച്ചിരിക്കുന്നത് മെച്ചപ്പെടുത്തിയ ടോപ് കോട്ടാണ്. ഇത് ടൈലിന്റെ ഉപരിതലത്തിൽ മിനുസമാർന്ന ഫിനിഷും മെച്ചപ്പെട്ട നിറവും ഈടും നൽകാനും സഹായിക്കും. ഏറ്റവും ഭംഗിയുള്ള സമകാലിക മേൽക്കൂര ടൈലുകൾക്കായി തിരയുന്ന വീട്ടുടമകൾക്ക് പെഴ്സ്പെക്റ്റീവ് റൂഫ് ടൈലുകൾ സംശയമില്ലാതെ തിരഞ്ഞെടുക്കാം. വളരെ കരുത്തുറ്റതും ദൃഢതയുള്ളതും ബജറ്റിനിണങ്ങുന്നതുമായതിനാൽ ഈ ടൈലുകൾ ഏറെ ജനപ്രിയമാണ്. ചെറിയ വീടു മുതൽ ആധുനികവില്ലകളിൽ വരെ ഈ ദീർഘകാലം ഈടുനിൽക്കുന്ന പെഴ്സ്പെക്ടീവ് റൂഫ് ടൈലുകൾ അനുയോജ്യമാണ്.

https://bmigroupindia.in/