Wednesday 31 January 2024 03:55 PM IST : By സ്വന്തം ലേഖകൻ

വനിത വീട് ആർക്കിടെക്ചർ പുരസ്കാരങ്ങൾ സമ്മാനിച്ചു

award 1

കൊച്ചി∙ ഡിസൈൻ മികവിന് അംഗീകാരമായി വനിത വീട് ആർക്കിടെക്ചർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ആർക്കിടെക്ട് ജാക്സൺ വി. കളപ്പുര, സറിൻ ഹോഷാങ് ജംഷഡ്ജി എന്നിവർ മികച്ച വീടിനുള്ള ഗോൾഡ് അവാർഡ് പങ്കിട്ടു. പ്രഫുൽ മാത്യുവാണ് യങ് ആർക്കിടെക്ട്.

ജോൺസൺ ബാത്റൂംസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഏഴ് വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. ട്രോജൻ പ്ലൈവുഡ് ആയിരുന്നു പവേർഡ് ബൈ സ്പോൺസർ.

award 2 വനിത വീട് ആർക്കിടെക്ചർ അവാർഡ് ജേതാക്കൾ വനിത വീട് സീനിയർ എഡിറ്റോറിയൽ കോഓർഡിനേറ്റർ സോന തമ്പി, ഇഗ്ലു സ്മാർട് ഹോംസ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ദീപക് ഭട്ടതിരിപ്പാട്, ജോൺസൺ ബാത്റൂം ഡിവിഷൻ പ്രസിഡന്റ് പങ്കജ് ശർമ, ട്രോജൻ പ്ലൈവുഡ് സീനിയർ ജനറൽ മാനേജർ ആർ. ജെയിംസ്, പ്രിസം ജോൺസൺ അഡ്വൈസർ പി.കെ. ശശിധരൻ, പ്രിസം ജോൺസൺ സീനിയർ അഡ്വൈസർ രാമചന്ദ്രൻ കുറുപ്പ്, എംഎം പബ്ലിക്കേഷൻസ് സിഇഒ വി.സജീവ് ജോർജ്, ലക്സസ് സെയിൽസ് ജനറൽ മാനേജർ ജോ ജേക്കബ് എന്നിവർക്കൊപ്പം.

പ്രശസ്ത ആർക്കിടെക്ടുമാരായ വ്ലാഡിമിർ ബെലോഗ്ലോവ്സ്കി (യുഎസ്എ), അബിൻ ചൗധരി (കൊൽക്കത്ത), ടോണി ജോസഫ്, റോയ് ആന്റണി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ലെ മെരിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്ററും ഡയറക്ടറുമായ ഹർഷ മാത്യു, ജോൺസൺ ബാത്റൂം ഡിവിഷൻ പ്രസിഡന്റ് പങ്കജ് ശർമ, ട്രോജൻ പ്ലൈവുഡ് സീനിയർ ജനറൽ മാനേജർ ആർ. ജെയിംസ്, ഇഗ്ലു സ്മാർട് ഹോംസ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ദീപക് ഭട്ടതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.

രൂപകൽപനയിലെ രാജ്യാന്തര പ്രവണതകൾ പരിചയപ്പെടുത്തിയ ഡിസൈൻ ടോക്ക്, ആര്യ ദയാലും സംഘവും അവതരിപ്പിച്ച സംഗീതനിശ എന്നിവയും ഉണ്ടായിരുന്നു.

award 4 റെസിഡൻസ് ഗോൾഡ് പുരസ്കാരം ആർക്കിടെക്ട് സറിൻ ഹോഷാങ് ജംഷഡ്ജി ഏറ്റുവാങ്ങുന്നു.

മറ്റ് വിജയികൾ: യങ് ആർക്കിടെക്ട് -അസ്‌ലം ഷാം ആർക്കിടെക്ട്സ് (സിൽവർ), താര പണ്ടാല (പ്രത്യേക പരാമർശം), മൺസൂൺ പ്രോജക്ട്സ് (പ്രത്യേക പരാമർശം), റെസിഡൻസ്-  സീറോ സ്റ്റുഡിയോ (സിൽവർ), ഇഗോ ഡിസൈൻ സ്റ്റുഡിയോ (സിൽവർ), അസൈലം (പ്രത്യേക പരാമർശം), സ്റ്റുഡിയോ കമ്മ്യൂൺ (പ്രത്യേക പരാമർശം), റെസിഡൻഷ്യൽ ഇന്റീരിയർ- റോസ് തമ്പി (ഗോൾഡ്), കൊച്ചിൻ ക്രിയേറ്റീവ് കളക്ടീവ് (ഗോൾഡ്), ആർക് ആർക്കിടെക്ചർ സ്റ്റുഡിയോ (സിൽവർ), മൺസൂൺ കളക്ടീവ് (പ്രത്യേക പരാമർശം), പബ്ലിക്‌‌ / ഇൻസ്റ്റിറ്റ്യൂഷൻ - സ്പേസ്ആർട് (ഗോൾഡ്), കോശി പി, കോശി (സിൽവർ), മേഘ്ന ലിയോ (പ്രത്യേക പരാമർശം), രാകേഷ് കാക്കോത്ത് (പ്രത്യേക പരാമർശം), ഹോസ്പിറ്റാലിറ്റി - അസ്‌ലം ഷാം ആർക്കിടെക്ട്സ് (ഗോൾഡ്), ഭൂമിജ ക്രിയേഷൻസ് (സിൽവർ), മൾട്ടിപ്പിൾ ഡ്വല്ലിങ് - ജിബു ജോൺ (പ്രത്യേക പരാമർശം), കൺസർവേഷൻ - സത്യജിത് ഇബ്ൻ (ഗോൾഡ്), ഇഴ (സിൽവർ).

Tags:
  • Vanitha Veedu
  • Architecture