Tuesday 02 May 2023 03:37 PM IST : By സ്വന്തം ലേഖകൻ

ഭൂമിതരംമാറ്റലിനെക്കുറിച്ച് അറിയാൻ വനിത വീട് വെബിനാർ

webinar

കോട്ടയം∙ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ പങ്കുവയ്ക്കുന്ന വെബിനാർ മേയ് 11 ന് നടക്കും. വനിത വീട് മാസിക സംഘടിപ്പിക്കുന്ന വെബിനാറിൽ ഹൈക്കോടതി അഭിഭാഷകൻ അനീഷ് കോയിക്കര സംശയങ്ങൾക്ക് ഉത്തരം നൽകും. വൈകിട്ട് ആറ് മുതൽ സൂം പ്ലാറ്റ്ഫോമിലാണ് വെബിനാർ.

ഭൂമി തരംമാറ്റലിന്റെ നടപടിക്രമങ്ങൾ, ഫീസ് വിവരങ്ങൾ, അക്ഷയകേന്ദ്രം വഴി അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാം വെബിനാറിൽ പരാമർശിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് 99473 15453 എന്ന നമ്പരിൽ വിളിക്കുകയോ പേരും വിലാസവും വാട്ട്സാപ് സന്ദേശമായി അയക്കുകയോ ചെയ്യാം.

Tags:
  • Design Talk