Thursday 29 February 2024 04:20 PM IST : By സ്വന്തം ലേഖകൻ

ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ മാർച്ച് രണ്ടിന്

builders-association

ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) സംസ്ഥാന കൺവൻഷൻ ‘സ്റ്റേറ്റ്കോൺ 2024’ മാർച്ച് രണ്ടിന് അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.‍ഡി. സതീഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പരിപാടിയോടനുബന്ധിച്ചുള്ള നിർമാൺ 2K24 ഡിസൈൻ മത്സരനത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന ചെയർമാൻ ജോളി വർഗീസ് നിർവഹിക്കും.

വിവിധ സെമിനാറുകളിൽ  ഡോ. ആൻ ഫ്രാൻസിസ്, സാറ ജേക്കബ്, വിനീത് മലയിൽ, പി.ആർ.എസ്. മുരുകൻ, അലക്സ് പെരുമാലി, പോൾ ടി. മാത്യു, സണ്ണി ചെന്നിക്കര, എസ്. ചന്ദ്രമോഹൻ. കെ. ലവ തുടങ്ങിയവർ സംസാരിക്കും.

കൺവൻഷനോടനുബന്ധിച്ച് ആർക്കിടെക്ചർ എൻജിനീയറിങ് വിദ്യാർഥികൾക്കായുള്ള നിർമാൺ 2K24 ഡിസൈൻ മത്സരവും നടക്കും. ആർക്കിടെക്ട് കൊച്ചുതൊമ്മൻ മാത്യു, കോനെലിസ് അലൻ ബ്യൂക്ക്, ആസിഫ് ആർ. ഖാൻ, എ.എസ്. പ്രേംലാൽ എന്നിവരാണ് ജൂറി അംഗങ്ങൾ. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അങ്കമാലി സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.