Monday 18 January 2021 04:08 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ വീടുകള്‍ക്ക് പുതുജീവന്‍ നല്‍കൂ! ചുമരുകള്‍ക്ക് നിറം പകരാൻ 5 അനായാസ മാർഗങ്ങൾ

fevicryl

ചുറ്റുപാടുകളുടെ പ്രകാശം കൂട്ടാനുള്ള പുതിയ വഴി ചുമരുകള്‍ക്ക് നിറം പകരുകയാണ്. അത് തീര്‍ച്ചയായും വീട്ടില്‍ പുഞ്ചിരിയും സന്തോഷവും നിറയ്ക്കും. ഈ അതിശയകരമായ വോള്‍ പെയിന്റിങ് ഐഡിയകള്‍ കൊണ്ട് നിങ്ങളുടെ വീടുകള്‍ക്ക് പുതുജീവന്‍ നല്‍കൂ. നല്ലൊരു തുടക്കത്തിന് അധികമൊന്നും വേണ്ട. കുറച്ച് ‘ഫെവിക്രിൽ’ നിറങ്ങളും ഒരു ക്രിയേറ്റിവ് ഐഡിയയും മാത്രം മതി.

a2

ചുമരുകള്‍ക്ക് ഏറ്റവും എളുപ്പമാര്‍ഗത്തില്‍ നിറം പകരാന്‍ ആഗ്രഹമുണ്ടോ ? മറ്റൊന്നും നോക്കാനില്ല! ഇതാ ചുമരുകള്‍ പെയിന്റ് ചെയ്ത് അവയ്ക്ക് മേക്ക് ഓവര്‍ നല്‍കാനുള്ള കുറച്ച് സൂപ്പര്‍ ഈസി മാര്‍ഗങ്ങള്‍!

a3

സ്റ്റെൻസില്‍ പെയിന്റിങ് –

ചുമരുകള്‍ക്ക് പുതിയ ഭാവം പകരാന്‍ ഏറ്റവും എളുപ്പവഴിയാണ് സ്റ്റെന്‍സില്‍ പെയിന്റിങ്. ഓണ്‍ലൈനില്‍ സ്‌റ്റെന്‍സിലുകള്‍ വാങ്ങാം. അല്ലെങ്കില്‍ പ്ലാസ്റ്റിക് ഷീറ്റുകളോ കാര്‍ഡ്‌ ബോര്‍ഡോ ഉപയോഗിച്ച് ഉണ്ടാക്കുകയും ചെയ്യാം. ബോര്‍ഡിലോ ഷീറ്റിലോ ഡിസൈന്‍ ട്രെയ്‌സ് ചെയ്ത് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മുറിച്ചു കളയുക. സ്‌റ്റെന്‍സില്‍ റെഡി! പെയിന്റില്‍ മുക്കിയ റോളറോ ബ്രഷോ സ്‌റ്റെന്‍സിലിനു മീതേക്കൂടി തടവിയാല്‍ സ്‌റ്റെന്‍സില്‍ ഡിസൈന്‍ ചുമരില്‍ പകര്‍ന്നിട്ടുണ്ടാകും. ഫോക്കല്‍ പോയിന്റുകള്‍ വേണമെങ്കിലോ പാറ്റേണുകള്‍ ആവര്‍ത്തിക്കണമെങ്കിലോ ഈ ടെക്‌നീക് ഉപയോഗിക്കാം.

ചുമരില്‍ സ്‌റ്റെന്‍സില്‍ പെയിന്റിങ് ചെയ്യേണ്ടത് ഇങ്ങനെയാണ്:

1. ഇളകിയിരിക്കുന്ന പെയിന്റുകളും മുഴകളും ഉരച്ച് വൃത്തിയാക്കിയും കുഴികള്‍ ഫില്‍ ചെയ്തും ചുമരിന്റെ പ്രതലം വൃത്തിയുള്ളതാക്കുക.

2. ആവശ്യമെങ്കില്‍ ചുമരില്‍ ഒരു പ്രൈമര്‍ കോട്ടിങ് കൊടുക്കാം. അത് ഉണങ്ങാനായി കാത്തിരിക്കുക.

3. മാസ്‌കിങ് ടേപ്പ് ഉപയോഗിച്ച് സ്‌റ്റെന്‍സില്‍ ചുമരില്‍ ഒട്ടിക്കുക.

4. റോളറോ ബ്രഷോ ഉപയോഗിച്ച് സ്‌റ്റെന്‍

സിലിനു മുകളില്‍ നിറം പകരുക. റോളറിലും ബ്രഷിലും പെയിന്റ് അമിതമായിട്ടില്ല എന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ സ്റ്റെന്‍സിലിന്റെ അരികുകളിലൂടെ പെയിന്റ് പുറത്തേക്ക് പടര്‍

ന്നൊഴുകും. അമിതമായുള്ള പെയിന്റ് കളയാന്‍ ബ്രഷ് ഒരു ന്യൂസ് പേപ്പറിലേക്ക് കുടയുക.

5. ബ്രഷ് ഉപയോഗിച്ച് സ്റ്റെന്‍സിലിന്റെ മുകളില്‍ പെയിന്റ് പുരട്ടുക. നല്ലതുപോലെ ചുമരില്‍ പിടിക്കാനായി ഒന്നിലേറെ ലെയറുകളായി പെയിന്റടിക്കുക.

6. ആദ്യം ടേപ്പും പിന്നീട് സ്റ്റെന്‍സിലും പതിയെ ചുമരില്‍ നിന്ന് മാറ്റി ഇനി ഡിസൈന്‍ വേണ്ട ഭാഗത്തേക്ക് വയ്ക്കുക. വയ്ക്കുന്നതിനു മുമ്പ് സ്റ്റെന്‍സിലിന്റെ അടിഭാഗത്ത് പെയിന്റ് പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കണം. ആദ്യതവണ ചെയ്തതു പോലെ ആവര്‍ത്തിക്കുക.

a4

ലീഫ് പ്രിന്റ്‌സ് –

ലിവിങ് സ്‌പെയ്‌സില്‍ പ്രകൃതിയുടെ ഒരു തുണ്ട് കൊണ്ടുവരാന്‍

ആഗ്രഹിക്കുന്നുണ്ടോ? ഏറ്റവും എളുപ്പത്തിലൊരു വഴിയിതാ- ഏതെങ്കിലുമൊരു ചുമരില്‍ ലീഫ് പ്രിന്റ്‌സ് പെയിന്റ് ചെയ്യുക. നിങ്ങളുടെ ലിവിങ് സ്‌പെയ്‌സിന് ഫ്രെഷ് ലുക്ക് തരും അത്. അപ്പോള്‍ അതെങ്ങനെ ചെയ്യാമെന്നല്ലേ? ഇതാ :

1. വീട്ടിലെ ഏത് ഭാഗത്തെ ചുമരാണ് എന്നതും അവിടത്തെ ഡിസൈനുകളും നിറവും അനുസരിച്ച് ഇലകള്‍ തിരഞ്ഞെടുക്കുക. ഇലകള്‍ വെറ്റ് വൈപ്പ് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക.

2. ചുമര് ലീഫ് പെയിന്റ് ചെയ്യാനായി ഒരുക്കുക.

3. ഒരു ബൗളിലോ പ്ലേറ്റിലോ പെയിന്റ് മിക്‌സ് ചെയ്യുക.

4. ഇല പെയിന്റില്‍ മുക്കിയെടുക്കുക. പെയിന്റ് ഇലയില്‍ നിന്ന് അമിതമായി ഇറ്റു വീഴുന്നില്ല എന്ന് ഉറപ്പാക്കണം.

5. ഇലയെടുത്ത് ചുമരില്‍ പതിക്കുക. ചുമരിലാകെ ഇത് ആവര്‍

ത്തിക്കുക.

6. ഇതിനു പകരം അക്രിലിക് പെയിന്റ് കൊണ്ട് ഇലയില്‍ ബ്രഷ് ചെയ്ത് ചുമരില്‍ പതിക്കുകയും ചെയ്യാം.

7. ചുമര്‍ ഉണങ്ങാന്‍ അനുവദിക്കുക.

a5

വെജിറ്റബ്ള്‍ പ്രിന്റ് –

ലീഫ് പെയിന്റിങ്ങിനോട് സാമ്യമുള്ളതാണ് വെജിറ്റബ്ള്‍ പ്രിന്റ്. ഉരുളക്കിഴങ്ങോ ഒക്‌റയോ കാരറ്റോ സവാളയോ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക. അതുപയോഗിച്ച് ചുമരില്‍ ഇഷ്ടമുള്ള പാറ്റേണ്‍ വരച്ചോളൂ. ഇവയെല്ലാം പെയിന്റില്‍ മുക്കി ചുമരില്‍ പതിക്കുകയേ വേണ്ടൂ.

a6

മാസ്‌ക്കിങ് ടെക്‌നീക് –

ചുമരില്‍ ജ്യോമെട്രിക്കല്‍ ഡിസൈനുകള്‍ (ജ്യാമിതീയ രൂപങ്ങള്‍) വരയ്ക്കാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ് മാസ്‌ക്കിങ് ടേപ്പുകള്‍ ഉപയോഗിച്ചുള്ളത്. ഈ റെസിസ്റ്റ് ടെക്‌നീക് ഉപയോഗിച്ച് അതിമനോഹരങ്ങളായ ചില പാറ്റേണുകള്‍ ഉണ്ടാക്കാം. ഒരു മാസ്‌ക്കിങ് ടേപ്പ് അല്ലെങ്കില്‍ ഒരു പെയിന്റേഴ്‌സ് ടേപ്പും നിങ്ങളുടെ ഫേവറിറ്റ് ഫെവിക്രില്‍ നിറങ്ങളും മാത്രം മതി ഈ രീതിക്ക്. വരയ്‌ക്കേണ്ടത് ഇങ്ങനെയാണ്:

1. കുഴികളും വിള്ളലുകളും അടച്ച് ചുമര്‍ പെയിന്റ് ചെയ്യാനായി ആദ്യം തയാറാക്കുക.

2. ചുമരില്‍ ഇഷ്ടമുള്ള പാറ്റേണില്‍ ടേപ്പ് ഒട്ടിക്കുക. തീരെ ചെറിയ പാറ്റേണുകള്‍ ഒഴിവാക്കിക്കോളൂ. പെയിന്റിങ് കഴിഞ്ഞാല്‍ എളുപ്പത്തില്‍ അടര്‍ത്തിയെടുക്കാന്‍ ടേപ്പിന്റെ അറ്റത്ത് ചെറിയൊരു ടാബ് ഇടുക. ചുമരില്‍ ടേപ്പ് ശരിക്ക് ഒട്ടിപ്പിടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

3. നിറങ്ങള്‍ ഓരോന്നായി പാലറ്റിലോ പ്ലേറ്റിലോ ഒഴിക്കുക. ബ്രഷോ റോളറോ ഇതില്‍ മുക്കി ടേപ്പിനു മുകളിലൂടെ മുഴുവന്‍ ഏരിയയും പെയിന്റ് ചെയ്തു തുടങ്ങാം. വ്യത്യസ്തമായ നിറങ്ങളും പേള്‍ പെയിന്റുകളും ഉപയോഗിക്കാം.

4. ഉണങ്ങാന്‍ അനുവദിച്ച ശേഷം ടേപ്പ് അടര്‍ത്തിയെടുക്കുക.

a7

ടെക്‌സ്ചറുകള്‍ ഉണ്ടാക്കാം –

ചീര്‍പ്പ്, ബബ്ള്‍ റാപ്പ്, ബ്രഷ് ഉപയോഗിച്ച് പെയിന്റ് തുള്ളികള്‍ തെറിപ്പിച്ച്, സ്‌പോഞ്ച് അല്ലെങ്കില്‍ റോളര്‍ എന്നിവ ഉപയോഗിച്ച് ആകര്‍ ഷകമായ പാറ്റേണുകള്‍ ഉണ്ടാക്കി ചുമരുകള്‍ അലങ്കരിക്കാം. ചുമര്‍ നിങ്ങളുടെ പ്ലേ ഗ്രൗണ്ട് ആയി സങ്കല്‍പ്പിച്ച് നിങ്ങളുടെ വ്യക്തിത്വം വിളിച്ചോതുന്ന അനേകം പാറ്റേണുകള്‍ വരച്ചോളൂ. അത് നിങ്ങളുടെ ചുമരുകള്‍ക്ക് അപൂര്‍വമായ ഫീല്‍ നല്‍കും. ഈ ഹൈഡ്രേഞ്ചിയ പൂക്കള്‍ ഉണ്ടാക്കിയിരിക്കുന്നത് ചെറുപയര്‍ പരിപ്പ് കൊണ്ടു നിര്‍മിച്ച ടെക്‌സ്ചറുകള്‍ ഉപയോഗിച്ചാണ്.

a8

ഇതുപോലെ അബ്‌സ്ട്രക്റ്റ് ഫ്രീ ഹാന്‍ഡ് ഡിസൈനുകള്‍ നിങ്ങളുടെ ചുമരുകളില്‍ തീര്‍ത്ത് അവയ്ക്ക് പുത്തന്‍ ചിക് ലുക് നല്‍കൂ. ഫലപ്രദമായ ഇത്തരം എളുപ്പവഴികള്‍ പരീക്ഷിച്ച് നിങ്ങളുടെ ചുമരുകള്‍ക്ക് നിറം പകരൂ, തീര്‍ച്ചയായും എല്ലാ കണ്ണുകളും നിങ്ങളെ നോട്ടമിടും.വീണ്ടും കാണും വരെ ഗുഡ് ബൈ!