Saturday 25 May 2019 03:44 PM IST : By സ്വന്തം ലേഖകൻ

മറ്റ് വഴിയില്ലാത്തതിനാൽ അൽപം പെട്രോൾ ഊറ്റുകയാണ് ചേട്ടാ! ‘ഹതഭാഗ്യരു’ടെ വേറിട്ട മാപ്പപേക്ഷ

fuel

സാചര്യത്തിന്റെ സമ്മർദ്ദം കൊണ്ടായിരുന്നു അവർ ആ ‘കടുംകൈ’ ചെയ്തത്. വണ്ടിയിലെ പെട്രോൾ തീർന്ന് പെരുവഴിയാലാകുമെന്ന് കണ്ടപ്പോൾ വഴിയിരികിൽ കണ്ട പൾസർ ബൈക്കിൽ നിന്നും അൽപം പെട്രോൾ മോഷ്ടിച്ചു. പക്ഷേ കഥയവിടെ തീർന്നില്ല. ഗതികെട്ട് ചെയ്തു പോയ ആ തെറ്റിന് പലിശ സഹിതം പ്രായശ്ചിത്തം ചെയ്തു. എടുത്ത പെട്രോളിന് പകരമായി അധികം പെട്രോൾ തിരികെ വച്ചാണ് അവർ ആ തെറ്റ് തിരുത്തിയത്. ഗതികെട്ടപ്പോള്‍ ചെയ്ത തെറ്റ് വണ്ടിയുടെ ഉടമയെ അറിയിച്ച് ഒരു കത്തും വണ്ടിക്കരികിൽ വച്ചിരുന്നു.

സോഷ്യൽ മീഡിയയിലാണ് ഈ നന്മക്കത്ത് പ്രചരിക്കുന്നത്. മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോയ രണ്ട് ‘ഹതഭാഗ്യരാണ്’ ചെയ്ത് പോയ സമസ്ത അപരാധങ്ങളും പൊറുക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്. അധികം വൈകാതെ തന്നെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

എന്തായാലും സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുന്ന നന്മക്കഥകളുടെ നിരയിലേക്ക് ഈ കത്തും അതെഴുതിയവരും എത്തിക്കഴിഞ്ഞു. നന്മയുറഞ്ഞു കിടക്കുന്ന ഈ വൈറൽ ലെറ്റർ അന്തംവിട്ട ലൈക്കിലേറിയിട്ടും ഉണ്ട്.

കത്തിലെ വാചകങ്ങൾ ഇങ്ങനെ;

പ്രിയപ്പെട്ട ചേട്ടാ,

മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോകുകയായിരുന്ന ഞങ്ങൾ വഴിയിൽ വച്ച് പെട്രോൾ തീർന്ന് പോയതിനാൽ മറ്റ് വഴിയില്ലാതെ ഈ നീല പൾസർ വണ്ടിയിൽ നിന്നും അൽപം പെട്രോൾ എടുക്കേണ്ടി വന്നു. അങ്ങനെ ചെയ്യേണ്ടി വന്നതിൽ മാപ്പ് ചോദിക്കുന്നതോടൊപ്പം എടുത്തതിലധികം പെട്രോൾ വാങ്ങി ഇവിടെ തിരികെ വയ്ക്കുന്നു. അനുവാദമില്ലാതെ ചെയ്ത ഈ പ്രവർത്തിക്ക് സാഹചര്യം മനസിലാക്കി മാപ്പ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

fuel-1