ശബരിമലയിലെ യുവതി പ്രവേശനവും പിന്നാലെയെത്തിയ ഹർത്താലും വലിയൊരു കൊടുങ്കാറ്റിനാണ് കേരളത്തിൽ തുടക്കമിട്ടത്. രണ്ട് സംഭവങ്ങളും നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആ പ്രതിഷേധ കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. പലയിടത്തും അക്രമങ്ങളുണ്ടായി, കെഎസ്ആർടിസി ബസുകൾ തകർക്കപ്പെട്ടു എന്തിനേറെ പൊലീസിനു നേരെ പോലും ചിലർ വാളോങ്ങി രംഗത്തെത്തി.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിഷേധക്കാർക്കിടയിൽ നെഞ്ചുവിരിച്ചു നിന്നൊരു സബ് ഇൻസ്പെക്ടറാണ് സോഷ്യൽമീഡിയയുടെ മനസു നിറയ്ക്കുന്നത്. തമിഴ്നാട്-കേരള അതിര്‍ത്തിയിലെ കളിയിക്കാവിളയിൽ കെഎസ്ആര്‍ടിസി ബസ് തടയാനെത്തിയ ഹര്‍ത്താൽ അനുകൂലികളെ വെല്ലുവിളിക്കുന്ന എസ്ഐയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
അമ്മയുടെ മുഖച്ഛായയുള്ള ഭാര്യയെ തൊട്ടശുദ്ധമാക്കാത്ത ഭർത്താവ്; ലൈംഗികബന്ധത്തിലെ തടസവും, പരിഹാരവും
ആരോ ഉടുത്ത് ഉപേക്ഷിച്ച സാരിയണിഞ്ഞ് വാസുകി; ലാളിത്യത്തെ നെഞ്ചേറ്റി സോഷ്യൽമീഡിയ–വിഡിയോ
സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിക്കു പറയാനുള്ളത്; ചർച്ചകൾക്കു വഴിമരുന്നിട്ട് ബ്ലോഗെഴുത്ത്
‘വണ്ടിയെ തൊടുന്നോടാ? ധൈര്യമുണ്ടെങ്കില്‍ വണ്ടിയില്‍ തൊട്ടു നോക്കെടാ’ എന്നദ്ദേഹം വെല്ലുവിളിക്കുകയാണ്. വണ്ടി അടിച്ചുതകര്‍ക്കും എന്നു പറയുമ്പോള്‍ ആണ്കുട്ടിയാണെങ്കില് വണ്ടിയില്‍ തൊട്ടുനോക്കെടാ എന്ന് ക്ഷുഭിതനായി അദ്ദേഹം പറയുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ ഒറ്റയ്ക്കാണ് എസ്ഐ നേരിടുന്നത്.
വിഡിയോ കാണാം;