Friday 22 May 2020 01:43 PM IST : By സ്വന്തം ലേഖകൻ

'നിങ്ങളുടെ മകള്‍ നടക്കില്ല, മറുമരുന്നുമില്ല'; വേദനിപ്പിച്ച വിധിയെ ഓടിത്തോല്‍പ്പിച്ച മീര; ബാക്കിയാകുന്നത് ഈ ആഗ്രഹം മാത്രം

meera-nair

വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന ഒരു പെണ്‍കുട്ടിക്ക് ഹൃദയം നിറഞ്ഞ് സല്യൂട്ട് നല്‍കുകയാണ് സോഷ്യല്‍ മീഡിയ. ശാരീരിക പരിമിതികള്‍ക്കിടയിലും പുതിയ ഉയരങ്ങള്‍ തേടുന്ന മീര ആര്‍ പിള്ളയാണ് സോഷ്യല്‍ മീഡിയയുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. കവയിത്രി, മോട്ടിവേഷണല്‍ സ്പീക്കര്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധയൂന്നിയ മീരയെ വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പരിചയപ്പെടുത്തുന്നത്. വേദനകളേയും ജീവിതത്തിലെ മുറിവുകളേയും കരുത്താക്കിയ കഥ മീര പറയുമ്പോള്‍ ഹൃദയം നിറയും.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

നമസ്കാരം 🙏😊
ആലപ്പുഴക്കാരി മിനിയുടെയും ഇടപ്പള്ളിക്കാരൻ രമേശൻ പിള്ളയുടെയും മകളായി 1988 ഫെബ്രുവരി 10 ന് എറണാകുളം മെഡിക്കൽ സെന്ററിൽ ഭൂജാതയായി .ഇപ്പോൾ താമസിക്കുന്നത് വൈക്കം . അച്ഛന്റെ കൂട്ടുകാരി ആയ സൂസൻ ആന്റിയുടെയും പൊന്നച്ചന്റെയും (അമ്മയുടെ അച്ഛൻ) കണ്ടുപിടുത്തം അമ്മയുടെയും അച്ഛന്റെയും പേരിന്റെ ആദ്യ അക്ഷരം അല്പം ഈണത്തിലാക്കി മീരാ എന്ന പേരിലേക്ക് എന്നെ എത്തിച്ചു .
പിന്നെ ഇങ്ങോട്ട് നീണ്ട 32 വർഷം ...

ഒരുപാട് രസകരമായ ജീവിത യാഥാർഥ്യങ്ങളിലൂടെയും അനുഭവ സമ്പാദനത്തിലൂടെയും കടന്നു പോയി .
പ്രധാനപ്പെട്ടതിൽ ചിലത് ചുവടെ :

1. ഒരു വയസ്സിൽ മോൾക്ക് നടക്കാൻ ആവില്ല എന്ന സത്യം എന്റെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞു . Spinal Muscular Atrophy എന്ന അസുഖത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല .
2. മൂന്നാം ക്ലാസ്സിൽ സാധാരണ ഒരു സ്കൂളിൽ ചേർത്തു 7 വരെ അവിടെ പഠിച്ചു .
3. അതിനടിയിൽ എനിക്ക് 6 വയസ്സുള്ളപ്പോൾ എന്റെ കുഞ്ഞനിയത്തിയെ കിട്ടി ...my ചക്കരക്കുട്ടി അഞ്ജലി .
4. പിന്നെ ഏകാന്തത. കാരണം, ഞാൻ 7 കഴിഞ്ഞപ്പോൾ അനിയത്തിയെ 1 ൽ ചേർത്തു .പിന്നെ 10th വീട്ടിൽ ഇരുന്നു പഠിച്ചു എഴുതി .ശേഷം 2 വർഷം കഴിഞ്ഞു +1&+2 കോമേഴ്‌സ് ...അടിപൊളി ഫ്രണ്ട്‌സ് ,ടീച്ചേർസ് .പിന്നെ പ്രൈവറ്റ് ആയി ബികോം .
5. 2008 ൽ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങി .
6. 2019 ഞാൻ എഴുതിയ ആദ്യ short film "കലികാല കൗമാരം" ഷൂട്ടിംഗ് കഴിഞ്ഞു .
7. നിലവിൽ മനശക്തി പരിശീലക ആണ് ...

ഇനി അങ്ങോട്ട്‌ ഈ ഭൂതത്തിന്റെ ഭാവി ...അത് കുറെ ഉണ്ട് ...
സിനിമ script & direction , യാത്ര , മോട്ടിവേഷണൽ സ്പീക്കർ ,RJ, കുടുംബം ...ഇതിനൊക്കെ ഇപ്പോൾ അത്യാവശ്യം ആയി വേണ്ടത് ഒരു ഓട്ടോമാറ്റിക് wheelchair ആണ് . Ostrich എന്ന കമ്പനി ൽ സംസാരിച്ചു ...വിലയും ഞാനും തമ്മിൽ ഒരു പൊരുത്തക്കുറവ് കാരണം തത്കാലം മക്കൾ ഇവിടെ ഇരി എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു വെയ്റ്റിംഗ് ൽ ഇരിക്കുമ്പോൾ ആണ് കുറച്ചു സുഹൃത്തുക്കൾ അവരെ കൊണ്ട് പറ്റുന്നത് ചെയ്യാം എന്ന് പറഞ്ഞു വന്നത് ...ഇപ്പോൾ അഡ്വാൻസ് കൊടുക്കാൻ പറ്റി .....എന്തായാലും ഞാൻ എന്റെ സ്വപ്നം വീണ്ടും പൊടി തട്ടി എടുത്തു ....😍😄

(ഇവിടെ ഇത്രയും പറഞ്ഞപ്പോൾ ഒരു കാര്യം കൂടി പറയാതെ വയ്യ ...വീട്ടിൽ സൗകര്യം ഉള്ളവർ മാത്രമേ ഇതുപോലുള്ള സ്വപ്നം കാണാൻ പാടുള്ളു എന്ന് എന്റെ ഒരു സുഹൃത്ത് പറയുക ഉണ്ടായി ....എനിക്ക് ഇങ്ങനെ സഹായിച്ചത് ഗുരുവായൂരപ്പന് കാർ കൊടുത്തതിനു തുല്യം ആണെന്ന് കേട്ടപ്പോൾ ഒരു വിഷമം ...അർഹിക്കാതെ ആണോ എനിക്കിതിന് സഹായം ലഭിച്ചത് എന്ന് .... അർഹിക്കാത്ത പണം ആണെങ്കിൽ അത് തിരികെ നൽകാൻ നിവൃത്തി ഇല്ല എന്ന് കൂടി പറയുന്നു 🙏🙏🙏മാപ്പ് )