Friday 15 October 2021 10:39 AM IST : By സ്വന്തം ലേഖകൻ

എന്തുകൊണ്ട് ശ്രീക്കുട്ടിയെ മാത്രം പാമ്പുകൾ പിന്തുടരുന്നു? മകളെ രക്ഷിക്കാൻ ‍കാരണം കണ്ടെത്താൻ ഒരുങ്ങി കുടുംബം

sreekutty664fhhjh

പിന്തുടരുന്ന പാമ്പുകളിൽ നിന്നു മകളെ രക്ഷിക്കാൻ ‍ഓടുകയാണ് ഈ കുടുംബം; എന്തിനാണ് എന്നെ മാത്രം പാമ്പുകൾ പിന്തുടരുന്നത്? അതിന്റെ കാരണം കണ്ടെത്താൻ ഒരുങ്ങുകയാണ് ശ്രീക്കുട്ടിയും കുടുംബവും. 

കുറവിലങ്ങാട് പഞ്ചായത്ത് കളത്തൂർ കണിയോടി ചിറക്കുഴിയിൽ സി.ഡി.സിബി, ഷൈനി ദമ്പതികളുടെ മകൾ ശ്രീക്കുട്ടിയെ എട്ടു വർഷത്തിനിടെ 12 തവണ പാമ്പ് കടിച്ചു. ശാസ്ത്രീയ പരിശോധനകൾ നടത്തിയാൽ ഒരുപക്ഷേ കാരണം കണ്ടെത്താൻ സാധിക്കും. പാമ്പെന്ന് കേൾക്കുന്നത് തന്നെ ശ്രീക്കുട്ടിക്കും കുടുംബത്തിനും പേടിയാണ്.

ശ്രീക്കുട്ടിക്ക് 10 തവണയും പാമ്പു കടിയേറ്റത് വീട്ടിലും പരിസരത്തും വച്ചാണ്. രണ്ടു തവണ പുറത്തു പോയപ്പോഴും. മൂന്നു തവണ കടിച്ചത് അണലി. നാലു തവണ മൂർഖനും അഞ്ചു തവണ ശംഖുവരയനും കടിച്ചു. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ പോകും. ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ. പലവട്ടം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു.

മകളെ ഓരോ തവണ പാമ്പ് കടിക്കുമ്പോഴും ചികിത്സയ്ക്കായി വൻതുക വേണമെന്നു സിബി പറയുന്നു. കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് ആശ്രയം. പാമ്പു കടിയേറ്റവർക്കു മാത്രമേ ഉത്രയുടെ വേദന മനസ്സിലാക്കാൻ കഴിയൂവെന്നു ശ്രീക്കുട്ടി പറഞ്ഞു. ‘സൂരജിന്റെ ശിക്ഷ കുറഞ്ഞു പോയി. ഉത്രയുടെ കുടുംബം അപ്പീലിനു പോകണം, എൽഎൽബി വിദ്യാർഥിയായ ശ്രീക്കുട്ടി നിലപാട് വ്യക്തമാക്കി. 

Tags:
  • Spotlight