Tuesday 28 January 2020 02:12 PM IST : By സ്വന്തം ലേഖകൻ

അച്ഛനും അമ്മയും മരണപ്പെട്ടു; ആരോരും സംരക്ഷിക്കാനില്ലാതെ രണ്ടു പെൺകുട്ടികൾ! സുമനസുകളുടെ കനിവ് വേണം

kids-help-01

അച്ഛനും അമ്മയും മരണപ്പെട്ടതോടെ ജീവിതം പ്രതിസന്ധിയിലായി രണ്ടു പെണ്‍കുട്ടികൾ. ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികളുടെ താമസം. തൃശൂര്‍ ചെറുവാള്‍ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിരജ്ഞന. പറപ്പൂക്കര യുപി സ്കൂളിൽ ആറാം ക്ലാസില്‍ പഠിക്കുകയാണ് നന്ദന.

ഹൃദയാഘാതം മൂലം കുട്ടികളുടെ അച്ഛൻ ആദ്യം മരണപ്പെട്ടു. ഭർത്താവിന്റെ വേര്‍പാടില്‍ മനംനൊന്ത അമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ കുട്ടികളെ നോക്കേണ്ട ചുമതല പ്രായമായ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ചുമലിലായി. ഇരുവരും അസുഖ ബാധിതരാണ്, ജോലിയ്ക്ക് പോകാന്‍ നിവൃത്തിയില്ല. മരുന്നു വാങ്ങാനുമുള്ള പണം പോലുമില്ല. കൂടാതെ ബാങ്ക് വായ്പയെടുത്തതിന്റെ പേരില്‍ ബാധ്യതയുമുണ്ട്. 

girls-rec

എയിഡഡ് സ്കൂളിലാണ് കുട്ടികളുടെ പഠനം. പഠനച്ചിലവ്, ദൈനംദിന ചിലവ് എല്ലാം പ്രതിസന്ധിയിലായി. ഇതോടെ കുട്ടികളെ സഹായിക്കാൻ ചെറുവാള്‍ ഗ്രാമത്തിലുള്ള നാട്ടുകാര്‍ മുന്‍കയ്യെടുത്ത് സഹായ സമിതി രൂപികരിച്ചു. പ്രതിമാസം കുട്ടികൾക്ക് കഴിയാന്‍ നല്ലൊരു തുകയാണ് സ്വപ്നം. സന്മനസുള്ളവരുടെ സഹായമുണ്ടായാല്‍ ഈ പെണ്‍കുട്ടികളുടെ ജീവിതം സുരക്ഷിതമാകും.

Tags:
  • Spotlight