Tuesday 26 May 2020 10:16 AM IST : By സ്വന്തം ലേഖകൻ

നെഞ്ചുപിടയുന്ന നോവായി ആ ചിരിച്ച മുഖം! ഉത്രയുടെ വിവാഹ വിഡിയോ

uthra-video

പെൺമക്കളുള്ള ഓരോ അച്ഛന്റേയും അമ്മയുടേയും നെഞ്ചിലെ നോവാകുകയാണ് ഉത്ര! പണത്തൂക്കവും പെരുമയും മാത്രം നോക്കി മക്കളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ അന്യവീട്ടിലെ അവരുടെ ജീവിതം ആരറിയുന്നു എന്ന ചോദ്യമാണ് ഉത്രയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുന്നത്. വിഷം പുരണ്ട മനസുമായി ജീവിക്കുന്ന ഒരാൾക്കു മുന്നിൽ കഴുത്തു നീട്ടി എന്ന കുറ്റത്തിന് സ്വന്തം ജീവനായിരുന്നു ഉത്ര പകരം നൽകിയത്. കണ്ണില്ലാത്ത ക്രൂരതയ്ക്കൊടുവിൽ ഉത്ര മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോൾ ചില രംഗങ്ങൾ ഏവരേയും നോവിക്കുകകയാണ്. വിവാഹ നാളില്‍ ചിരിച്ചുല്ലസിച്ച് നിൽക്കുന്ന ഉത്രയുടെ ദൃശ്യങ്ങൾ ഏവരുടേയും നെഞ്ചുപിടയ്ക്കും. തന്നെ കാത്തിരിക്കുന്ന ദുരന്തം അറിയാതെ നിൽക്കുന്ന പെൺകുട്ടിയുടെ ചിരിയാണ് ഏറ്റവും പൊള്ളിക്കുന്നത്.

ഉത്രയുടേയും സൂരജിന്റേയും വിവാഹ വിഡിയോ കാണാം;