വേനലവധിയുടെ കലാശക്കൊട്ടിന് വേദിയാവുകയാണ് കൊച്ചി ലുലു മാൾ. ലുലു ഫൺടുറയും വനിതയും ചേർന്നൊരുക്കുന്ന ‘വനിത ലുലു ഫൺടുറ ലിറ്റില്‍ സ്റ്റാര്‍ 2022’ മത്സരങ്ങൾ ലുലു മാളിൽ തുടങ്ങി. ഒരു ലക്ഷം രൂപവരെയുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
പ്രശസ്ത പിന്നണി ഗായികമാരായ സയനോര, മൃദുല വാരിയർ, അഞ്ജു ജോസഫ് എന്നിവരാണ് ‘വനിത ലുലു ഫൺടുറ ലിറ്റില്‍ സ്റ്റാര്‍ 2022’ മത്സരങ്ങളുടെ വിധികർത്താക്കൾ.
5 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ടാലന്റ് ഹണ്ടില്‍ സംഗീതം, നൃത്തം, ജിംനാസ്റ്റിക്സ്, അക്രോബാറ്റിക്സ്, പെയ്ന്റിങ്, സ്റ്റാൻഡ് അപ് കോമഡി എന്നിവയിലെല്ലാം മിടുക്കരായ കുഞ്ഞു പ്രതിഭകള്‍ മാറ്റുരയ്ക്കുന്നു.