Saturday 02 September 2023 11:34 AM IST : By സ്വന്തം ലേഖകൻ

മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ മയങ്ങരുത്, ഇത് പരീക്ഷണങ്ങളുടെ സമയം: പുതുവർഷം... ഈ നക്ഷത്രക്കാർ അറിയേണ്ടത്

career-hari-falam

പൊന്നിൻ ചിങ്ങമിതാ വന്നെത്തിക്കഴിഞ്ഞു. പ്രതീക്ഷകളുടെ പുതുവർഷത്തിൽ പലരുടെയും മനസ്സിലോടുന്ന ചിന്തകളിൽ പ്രധാനപ്പെട്ട ഒന്ന് കരിയർ ആകും. ഒാരോ നക്ഷത്രക്കാർക്കും ഈ മലയാള വർഷം തൊഴിൽ മേഖലയിൽ അനുഭവവേദ്യമാകുന്ന ഭാഗ്യാനുകൂല്യങ്ങളും ദോഷസമയങ്ങളും അറിയാം. ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ഗണിച്ച ഫലങ്ങളും പുരോഗതി കൈവരിക്കാൻ ശീലിക്കേണ്ട മാറ്റങ്ങളും മനസ്സിലാക്കാം.

തിരുവാതിര

അതിവൈകാരികത തിരുവാതിര നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകളിലൊന്നാണ്. ഒൗദ്യോഗിക ജീവിതത്തിൽ ആ സമീപനം അത്ര ഗുണകരമാകില്ല. പുറമേക്ക് ധീരത ഭാവിക്കുമെങ്കിലും ചെറിയ കാര്യങ്ങളിൽ പോലും പതറുന്ന രീതിയുമുണ്ടാകും. ഇതു ബോധപൂർവമായ ശ്രമത്തിലൂടെ ഒഴിവാക്കാൻ കഴിഞ്ഞാൽ ഈ വർഷം പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ തേടിയെത്തും. വൈകാരിക പ്രതികരണങ്ങൾ മാറ്റി വച്ച മുന്നിലെത്തുന്ന പുതിയ അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിൽ ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുക. കന്നി, മകരം, കുംഭം മാസങ്ങൾ അത്ര ശുഭകരമായിരിക്കില്ല.

മകം

തൊഴിൽ മാറ്റത്തിനു മകം നക്ഷത്രക്കാർക്ക് അനുകൂല ഭാവഫലം ഉള്ള മലയാള വർഷമാണിത്. കുറ ച്ചു കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം സാധ്യമാക്കാനുള്ള അവസരം ജീവിതത്തിൽ ഉ ണ്ടാകാം. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ മയങ്ങി സാമ്പത്തിക തട്ടിപ്പിന് ഇരയാകാതെ പ്രത്യേകം ശ്രദ്ധിക്കുക. പെട്ടെന്ന് പണം വർധിപ്പിക്കാമെന്ന മട്ടിലുള്ള ആശയങ്ങളുമായി അടുത്തുകൂടുന്നവരോട് ആശയവിനിമയത്തിനു പോലും മുതിരരുത്. ദോഷകാലമെന്നറിഞ്ഞ് തുലാം, വൃശ്ചികം, മകരം മാസങ്ങളിൽ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുക.

പുണർതം

മുതലാളിയേക്കാൾ ആത്മാർഥതയുള്ള തൊഴിലാളി എന്നു നാട്ടുവർത്തമാനങ്ങളിൽ പറയാറില്ലേ. അതാണ് പുണർതം നക്ഷത്രക്കാർക്കു ജോലിയോടുള്ള സമീപനം. എല്ലാ ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുന്ന രീതി ഈ വർഷം വേണ്ട. തികഞ്ഞ സംയമനത്തോടെയും നയചാതുരിയോടെയും നേരിടുന്ന ഇവർക്കു കരിയറിലെ ചെറിയ തിരിച്ചടി പോലും താങ്ങാൻ കഴിയില്ല. ജോലി സംബന്ധമായ ആശങ്കകൾ പെരുമാറ്റ രീതിയെ സ്വാധീനിക്കുന്ന സാഹചര്യം ഉണ്ടാകാം. മകരം, കുംഭം, മീനം മാസങ്ങളിൽ കൂടുതൽ കരുതൽ പുലർത്തുക.

പൂരം

പൂരം നക്ഷത്രക്കാർക്കു കരിയറിൽ ഏറെ പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്ന വർഷമാണിത്. പല കാരണങ്ങളാൽ ജോലി രാജി വയ്ക്കണമെന്ന തോന്നൽ ശക്തമാകാം. മറ്റൊരു കരിയർ തിരഞ്ഞെടുക്കാനുള്ള ഭാഗ്യാനുകൂല്യം ഉള്ള സമയമല്ലിത്. നിലവിലുള്ള ജോലിയിൽ തന്നെ കൂടുതൽ ആത്മവിശ്വാസത്തോടെ തുടരുന്നതാണു തൽക്കാലത്തേക്കു നല്ലത്. പുതിയ കോഴ്സുകൾ, കരിയർ സ്കിൽ വർധിപ്പിക്കാനുള്ള ട്രെയിനിങ് പ്രോഗ്രാംസ് അങ്ങനെയുള്ള പഠനാവസരങ്ങൾ ലഭിക്കാം. വൃശ്ചികം, കും ഭം, മീനം മാസങ്ങളിൽ കരുതൽ വേണം.

(തുടരും)