Thursday 08 February 2024 03:27 PM IST : By സ്വന്തം ലേഖകൻ

ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ, അനുകൂല കാര്യങ്ങൾ എന്തൊക്കെ... 2024 വിർഗോ രാശിക്കാർക്ക് എങ്ങനെ?

soorya-rashi-14

വിർഗോ (ഓഗസ്റ്റ് 23– സെപ്റ്റംബർ 22)

2024 വിർഗോ രാശിക്കാർക്ക് സമ്മിശ്രഫലം നൽകും. കുടുംബത്തിൽ മംഗളകർമങ്ങൾക്കു ലക്ഷണമുണ്ട്.

സാമാന്യഫലം

കലാ സാഹിത്യപ്രവർത്തകർക്ക് അനുകൂല വർഷമാണ്. ഈ മേഖലയിൽ നിന്നു ബഹുമാനവും വരുമാനവും നേടും. കുടുംബത്തിൽ മംഗളകർമസിദ്ധി, വിദ്യാഭ്യാസാവശ്യങ്ങൾ, നേടിയെടുക്കാനായി നല്ല തുക സംഭാവന കൊടുക്കൽ എന്നിവയ്ക്ക് ലക്ഷണമുണ്ട്. സ്ത്രീകൾക്കു വാ ശി നിയന്ത്രിക്കാൻ കഴിയാത്തതു മൂലം മനഃക്ലേശം നേരിടാം. അന്യദേശവാസം വേണ്ടി വരും. വ്യവസായ പുരോഗതി, സൗന്ദര്യവർധക സാമഗ്രികൾക്കായി ധനവ്യയം, ഊഹക്കച്ചവടം കൊണ്ടു ധനനഷ്ടം, കുടുംബത്തിൽ ജന്മദിനം വിപുലമായി ആഘോഷിക്കൽ ഇവയ്ക്ക് ലക്ഷണം കാണുന്നുണ്ട്.

വർഷഫലം

ജനുവരി – ഫെബ്രുവരി : ജനുവരിയിൽ സാഹസിക പ്രവർത്തനം, അ ന്യദേശ വാസം, വസ്തു വാഹന ലാഭം എന്നിവ അനുഭവപ്പെടും. ഫെബ്രുവരിയിൽ മത്സരപരീക്ഷകളിൽ സമുന്നത വിജയം. പ്രണയസാഫല്യം. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം എന്നിവ പ്രതീക്ഷിക്കാം.

മാർച്ച് – ഏപ്രിൽ: മാർച്ചിൽ അഭിനയരംഗത്തു ശോഭിക്കൽ, ഭാഗ്യക്കുറി ലഭിക്കൽ, ഏപ്രിലിൽ സൗന്ദര്യസംരക്ഷണത്തിൽ ശുഷ്കാന്തി, ലഹരി പദാർഥങ്ങളോടു വൈമുഖ്യം, സർക്കാർ ആനുകൂല്യം ലഭിക്കൽ, വിദേശ സഞ്ചാരം, ധനാഗമം, പ്രദർശനശാലകളിൽ സന്ദർശനം, ഗുരുജനപ്രീതി എന്നിവയ്ക്കു ലക്ഷണം കാണുന്നു.

മേയ് – ജൂൺ: മേയ് മാസത്തിൽ സന്താനങ്ങളെച്ചൊല്ലി ഉത്കണ്ഠ, താന്ത്രിക പൂജാ കാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കൽ, ഉഷ്ണരോഗം, അന്യദേശവാസം, സഹപ്രവർത്തകരിൽ നിന്നു വിമർശനം, ജൂണിൽ ഉപരിപഠന സാധ്യത, പകർച്ചവ്യാധി പിടിപെടൽ, വിനോദ സഞ്ചാരം, ശത്രുവിനാശം എന്നിവ ഫലമാണ്.

ജൂലൈ– ഓഗസ്റ്റ്: ജൂലൈ മാസത്തിൽ ഉദരരോഗ സംബന്ധമായ ബുദ്ധിമുട്ടുകൾ, പകർച്ച വ്യാധികൾ മൂലം ആരോഗ്യപ്രശ്നങ്ങൾ, മുടികൊഴിച്ചിൽ, ത്വക്‌രോഗം, വിദേശ ജോലി നഷ്ടപ്പെടൽ. ഓഗസ്റ്റ് മാസത്തിൽ ഭൂമി തർക്കം, സുഹൃദ്‍ജന വിരോധം, എഴുത്തുകുത്തുകൾ മൂ ലം ഗുണാനുഭവം. രാജബഹുമാനം, നിയമ നടപടികളിൽ ഏർപ്പെടേ ണ്ടി വരൽ എന്നിവ പ്രതീക്ഷിക്കാം.

സെപ്റ്റംബർ – ഒക്ടോബർ: നവീന വസ്ത്രാഭരണ ലബ്ധി, ഭോജനസൗഖ്യം, കുടുംബസംഗമം എന്നിവയ്ക്ക് ലക്ഷണമുണ്ട്. ഒക്ടോബറിൽ വ്യവഹാര വിജയം, തിരഞ്ഞെടുപ്പിൽ വിജയം, ആത്മീയവിഷയങ്ങളിൽ താൽപര്യം, വ്രതാനുഷ്ഠാനം, നിഗൂഢ ശാസ്ത്ര പഠനം, സന്താനസൗഭാഗ്യം എന്നിവയ്ക്കു ലക്ഷണം കാണുന്നു.

നവംബർ – ഡിസംബർ : ആരോഗ്യം ഔഷധ സേവ കൊണ്ടും യോഗ പരിശീലനം കൊണ്ടും വീണ്ടെടുക്കൽ, അധികാര പ്രാപ്തി, സന്താന സൗഭാഗ്യം, പ്രമാണങ്ങളിൽ ഒപ്പുവയ്ക്കൽ എന്നിവ ഫലമാകുന്നു.

ഡിസംബറിൽ പുരാതന ധനം ലഭിക്കൽ, പുണ്യദേവാലയദർശനം, വ്രതാനുഷ്ഠാനങ്ങൾ, സർക്കാരിൽ നിന്നു ലഭിക്കേണ്ട ധനം ലഭിക്കാതിരിക്കൽ എന്നിവ ഫലമാകുന്നു.

രാശി സ്വഭാവം

സത്യസന്ധമായി അഭിപ്രായം പറയുന്നവരാണു വിർഗോ രാശിക്കാ ർ. സ്വന്തം കഴിവിൽ അമിത ആത്മവിശ്വാസമുള്ളവരാണ്. പിടിവാശി അൽപം കൂടുതലായിരിക്കും. ഇ ഷ്ടമുള്ളവരെ അന്യർ കുറ്റം പറയുന്നതു പോലും ഇവർ അംഗീകരിക്കില്ല. അധ്യാപനം, മാധ്യമ രംഗം പോലുള്ളവയിൽ ശോഭിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ,

ആകാശവാണി അംഗീകൃത നാടകനടൻ, റിട്ട. ഡിവിഷനൽ എൻജിനീയർ

(ബിഎസ്എൻഎൽ) എന്നീ നിലകളിൽ പ്രശസ്തൻ. പ്രഥമ മുരളി പുരസ്കാരം,

ജ്യോതിഭൂഷൺ, ജ്യോതിഷ കേസരി, ജ്യോതിഷ ചക്രവർത്തി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ് അസ്ട്രോളജി തുടങ്ങി നിരവധി

പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ

അമ്പലത്തിലെ ഗണപതി ക്ഷേത്രം, മമ്മിയൂർ മഹാദേവ ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം, ചോറ്റാനിക്കര, പഴയന്നൂർ, കാഞ്ചീപുരം, തെച്ചിക്കോട്ടുകാവ് തുടങ്ങി ആയിരത്തിലധികം ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തു.