Monday 19 February 2024 10:59 AM IST : By സ്വന്തം ലേഖകൻ

പോക്സോ കേസിൽ കുടുങ്ങി ആദ്യ ഭർത്താവ്, രണ്ട് മാസം മാത്രം നീണ്ട ദാമ്പത്യം: ശങ്കറിന്റെ മകൾ വീണ്ടും വിവാഹിതയാകുന്നു

aiswarya

തമിഴിലെ പ്രമുഖ സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ശങ്കറിന്റെ സഹസംവിധായകനായ തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാര്‍ത്തയും ചിത്രങ്ങളും പങ്കുവച്ചത്.

മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. ഇവർക്കൊരു സഹോദരൻ കൂടിയുണ്ട്, പേര് അർജിത്ത്.

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ വിവാഹം. എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. ഇരുവരുടെയും വിവാഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു.