തന്റെ ഒന്‍പത് മാസം പ്രായമുള്ള മകള്‍ക്ക് ദുല്‍ഖര്‍ സൽമാൻ സമ്മാനം നല്‍കിയതിനെക്കുറിച്ച് വാചാലനായി ബോളിവുഡ് നടൻ അംഗദ് ബേഡി. സോയ ഫാക്ടര്‍ എന്ന ചിത്രം തനിക്ക് സമ്മാനിച്ചത് ദുല്‍ഖര്‍ സല്മാന് എന്ന സുഹൃത്തിനെയാണെന്നും അദ്ദേഹം പുതിയ അഭിമുഖത്തിൽ പറയുന്നു.
‘‘ഞാനും ദുല്‍ഖറും തമ്മില്‍ മനോഹരമായ ഒരു സൗഹൃദം ഉടലെടുത്തു. ഞങ്ങൾ തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. അദ്ദേഹത്തിനും എനിക്കും വാഹനങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കാനുണ്ട്. ദുല്‍ഖര്‍ മാന്യനാണ്. ഇനിയും അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’’.– അംഗദ് പറഞ്ഞു.
നടിയും അവതാരകയുമായ നേഹ ധൂപിയയാണ് അംഗദ് ബേദിയുടെ ഭാര്യ. 2018 മെയ് 10 നായിരുന്നു ഇവരുടെ വിവാഹം. അതേ വര്‍ഷം നവംബര്‍ മാസത്തിലാണ് മകൾ മെഹർ ജനിച്ചത്.