Wednesday 21 February 2024 10:22 AM IST : By സ്വന്തം ലേഖകൻ

മനോഹരമായ ഒരു യാത്രയ്ക്ക് തുടക്കം...തമിഴില്‍ ആദ്യ സിനിമ പ്രഖ്യാപിച്ച് അഞ്ജലി മേനോൻ

anjali-menon

തന്റെ ആദ്യ തമിഴ് സിനിമ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയസംവിധായിക അഞ്ജലി മേനോൻ. മനോഹരമായ ഒരു യാത്രയ്ക്ക് തുടക്കം എന്ന കുറിപ്പോടെ #KRG07 എന്നു പേരുള്ള ഒരു പോസ്റ്റര്‍ അഞ്ജലി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കെആര്‍ജി സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിര്‍മാണം.

മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംവിധായികയാണ് അഞ്ജലി മേനോൻ. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ തിരക്കഥയും അഞ്ജലിയുടേതാണ്.

2022 ൽ പുറത്തിറങ്ങിയ വണ്ടര്‍ വുമൻ എന്ന സിനിമയാണ് അഞ്ജലി അവസാനമായി സംവിധാനം ചെയ്തത്. നാദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ തുടങ്ങിയ താരനിര അണിനിരന്ന ചിത്രമായിരുന്നു.