Wednesday 24 April 2024 11:28 AM IST : By സ്വന്തം ലേഖകൻ

രജനിയുടെ ഹൈ വോൾട്ടേജ് പ്രകടം, ‘കൂലി’യുടെ ടീസർ ഹിറ്റ്

coolie

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഹിറ്റ്. കൂലി എന്നു പേരിട്ട ചിത്രത്തിൽ രജനിയുടെ ഹൈ വോൾട്ടേജ് പ്രകടം കാണാനാകുമെന്ന് ടീസർ സൂചന നൽകുന്നു.

ഒരു സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തില്‍ രജിനികാന്തിന്റെ കഥാപാത്രം വന്നെത്തുന്നതും വില്ലന്‍മാരെ അടിച്ചൊതുക്കുന്നതുമാണ് ടീസറില്‍.

സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. അനിരുദ്ധാണ് സംഗീതസംവിധാനം. അന്‍പറിവ് ടീം സംഘട്ടനമൊരുക്കുന്നു.