ലോക്ക് ഡൗണ്‍ കാലത്ത് പലപല തിരക്കുകളിലാണ് മലയാളത്തിന്റെ പ്രിയനായികമാര്‍. തങ്ങളുടെ ലോക്ക് ഡൗണ്‍ കാല വിശേഷങ്ങള്‍ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ, നടി ഷീലു എബ്രാഹാം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോയും വൈറലായിരിക്കുന്നു. മകന് നീലിന് താന്‍ മുടിവെട്ടിക്കൊടുക്കുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ക്വാറന്റീന് സമയം എല്ലാ അമ്മമാരേയും പല രീതിയില്‍ ക്രിയേറ്റീവാക്കും, കൊറോണ ഹെയര്‍ കട്ട് എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി കമന്റുകളും ലൈക്കുകളുമാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.