Friday 15 March 2024 09:39 AM IST : By സ്വന്തം ലേഖകൻ

അജിത് ചിത്രവുമായി ആദിക് രവിചന്ദ്രൻ: ‘ഗുഡ് ബാഡ് അഗ്ലി’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി

ajith

കോളിവുഡ് സൂപ്പർസ്റ്റാർ അജിത് കുമാറിനെ നായകനാക്കി യുവസംവിധായകൻ ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദ്.

ഈ വർഷം ജൂണിൽ ചിത്രീകരണം ആരംഭിക്കും. 2025 പൊങ്കൽ റിലീസാണ് ചിത്രം. എഡിറ്റർ - വിജയ് വേലുകുട്ടി, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ദിനേശ് നരസിംഹൻ. അതേസമയം, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രത്തിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്.