Tuesday 26 March 2024 11:40 AM IST : By സ്വന്തം ലേഖകൻ

പ്രണയരംഗങ്ങളിൽ തിളങ്ങി ലോകേഷ് കനകരാജും ശ്രുതി ഹാസനും: ‘ഇനിമേൽ’ ഹിറ്റ്

lokesh

സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും അഭിനയിച്ച മ്യൂസിക് വിഡിയോ ‘ഇനിമേൽ’ വൈറലാകുന്നു. 16 മണിക്കൂര്‍ കൊണ്ട് 25 ലക്ഷത്തിലധികം കാഴ്ചകളാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

കമല്‍ ഹാസന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രുതി ഹാസന്‍ ആണ്. ആശയവും ശ്രുതി ഹാസന്റേതാണ്. ദ്വര്‍കേഷ് പ്രഭാകര്‍ ആണ് സംവിധാനം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് മ്യൂസിക് വിഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൌഡ, എഡിറ്റിങ് ഫിലോമിന്‍ രാജ്.

അതേസമയം, ലോകേഷിന്റെ അടുത്ത സിനിമയിലെ നായകന്‍ രജനികാന്ത് ആണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.