ദുൽഖർ സൽമാനെ നായകനാക്കി, ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ തമിഴ്ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ലെ വിഡിയോ ഗാനം വൈറൽ.എന്നെ വിട്ട് എന്നാരംഭിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം മസാല കോഫി ആണ്. വിഘ്നേശ് ശിവന് ആണ് വരികൾ എഴുതിയിരിക്കുന്നത്. രഞ്ജിത്ത് ആണ് ഗായകൻ.