Monday 09 November 2020 03:27 PM IST : By സ്വന്തം ലേഖകൻ

“ഷാറൂഖിനെ ഇഷ്ടമായിരുന്നില്ല, ഓവറാക്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്” ; ബോളിവുഡ് സംവിധായകൻ കരൺ ജോഹർ പറയുന്നു

shah

ഷാരുഖ് ഖാന്റെ അഭിനയം ഇഷ്ടമായിരുന്നില്ലെന്ന് സംവിധായകൻ കരൺ ജോഹർ. താനൊരു വല്യ ആമിർ ഖാൻ ഫാനായിരുന്നുവെന്നും, ഷാറൂഖിന്റെ അഭിനിയം ഓവറായി തോന്നിയിരുന്നുവെന്നുമാണ് കരൺ ജോഹർ തുറന്നു പറഞ്ഞിരിക്കുന്നത്. കരൺ ജോഹറിന്റെ ആൻ അൺസ്യൂട്ടബിൾ ബോയ് എന്ന ആത്മകഥയിലാണ് അദ്ദേഹത്തിന്റെ പരാമർശം.

'1991ലാണ് ഷാറൂഖ് സിനിമയിലേക്ക് വന്നത്, എനിക്കദ്ദേഹത്തോട് തീരെ താൽപര്യമില്ലായിരുന്നു. മാത്രമല്ല 'ദീവാന' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ  പ്രകടനം തീരെ ഇഷ്ടപ്പെട്ടതും ഇല്ല. ഞാനാ സമയത്ത് ആമിർ ഖാന്റെ ആരാധകനായിരുന്നു. എന്റെ സുഹൃത്തും ധർമാ പ്രൊഡക്ഷൻസിന്റെ സിഇഒ- യുമായ അപൂർവ്വയായിരുന്നു ഷാറൂഖിന്റെ ആരാധകൻ.  ആമിർ വളരെ ബോറിങ് അല്ലെ എന്നവൻ എന്നോട് ചോദിക്കുമായിരുന്നു. ആ സമയത്ത് മുതലേ പെൺകുട്ടികളെല്ലാവരും ഷാറൂഖിന്റെ പിറകേ ആയിരുന്നു. എന്നെപ്പോലെയുള്ള കുറച്ച്പേർ മാത്രമാണ് ആമിറിനെ ആരാധിച്ചിരുന്നത്' കരൺ പറയുന്നു

പിന്നീട് ആദിത്യ ചോപ്രയെ 'ദിൽവാലെ ദുൽഹനിയാ ലേ ജായേങ്കയിൽ' അസിസ്റ്റ് ചെയ്യാൻ പോയ കരൺ ജോഹർ ആദ്യ സിനിമയായ കുച് കുച് ഹോത്താ ഹേയിൽ നായകനായിക്കിയത് ഷാറൂഖിനെ ആയിരുന്നു. അത് കഴിഞ്ഞ് കഫീ അൽവിദാ നാ കെഹ്നാ, മൈ നെയിം ഈസ് ഖാൻ, കഫീ ഖുശീ കഫീ ഗം തുടങ്ങിയ സിനിമകളിൽ ഷാറൂഖും കരൺ ജോഹറും ഒന്നിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും

Tags:
  • Movies