Saturday 29 April 2023 02:33 PM IST : By സ്വന്തം ലേഖകൻ

മാളവികയുടെ ‘വിന്റേജ് ഈവനിങ്ങ്’: സ്റ്റൈലന്‍ ഔട്ട്ഫിറ്റിൽ, തകർപ്പൻ ലുക്കിൽ മാളവിക

malavika

സ്‌ക്വയര്‍ സണ്‍ ഗ്ലാസും സ്റ്റൈലന്‍ ഔട്ട്ഫിറ്റുമായി തകർപ്പൻ ലുക്കിൽ മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്.

സോഷ്യല്‍മീഡിയില്‍ ഒട്ടേറെ ആരാധകരുള്ള മാളവിക തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. മാളവികയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ‘വിന്റേജ് ഈവനിങ്ങ്’ എന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്.