Tuesday 09 May 2023 09:48 AM IST : By സ്വന്തം ലേഖകൻ

രക്തദാഹികളായ സ്രാവുകൾ വീണ്ടും: ‘മെഗ് 2: ദ് ട്രെഞ്ച്’ ട്രെയിലർ എത്തി

meg

സൂപ്പർഹിറ്റ് ഹോളിവുഡ് ചിത്രം ‘ദ് മെഗ്’ ന്റെ രണ്ടാം ഭാഗം ‘മെഗ് 2: ദ് ട്രെഞ്ച്’ വരുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം ഹിറ്റാണ്. 2018ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രമാണ് ദ് മെഗ്.

ബീൻ വീറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘മെഗ് 2: ദ് ട്രെഞ്ച്’ ഓഗസ്റ്റ് 4ന് ത്രിഡിയിൽ തിയറ്ററുകളിലെത്തും.

ജൊനാസ് ടെയ്‌ലർ എന്ന കഥാപാത്രമായി ജേസൺ സ്റ്റഥാം തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. ക്ലിഫ് കർട്ടിസ്, പേജ് കെന്നഡി, സ്കൈലർ സാമുവൽസ്, സെർജിയോ പെരിസ് എന്നിവരാണ് താരനിരയിൽ.