Thursday 04 April 2024 09:16 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഹീറോയ്ക്ക് പിറന്നാൾ ആശംസകൾ’: അച്ഛന്റെ പിറന്നാൾ ആഘോഷമാക്കി നയൻതാര

nayanthara

അച്ഛന്റെ പിറന്നാൾ ആഘോഷമാക്കി തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. പിതാവ് കുര്യന് പിറന്നാൾ ആശംസകള്‍ നേർന്നുള്ള നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ ആയി.

‘എന്റെ ഹീറോയ്ക്ക് പിറന്നാൾ ആശംസകൾ, എന്നും എന്റെ സ്നേഹം. സ്നേഹം മാത്രം അച്ഛാ’ എന്നാണ് കുട്ടിക്കാലത്ത് തന്നെ എടുത്തു നിൽക്കുന്ന അച്ഛന്റെ ചിത്രത്തിനൊപ്പം നയൻതാര കുറിച്ചു.

നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരും ഉലകവും കുര്യന്റെ പിറന്നാൾ ആഘോഷിക്കാൻ കൊച്ചിയിലെത്തി. മുത്തച്ഛനു വേണ്ടി മൂന്ന് സ്പെഷൽ പിറന്നാൾ കേക്കുകളുമായാണ് കൊച്ചുമക്കൾ എത്തിയത്. കേക്കുകള്‍ക്കൊപ്പമുള്ള ഇരുവരുടെയും വിഡിയോ വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ‘ഹാപ്പി ബർത്ഡേ അച്ഛൻ, മിസ്റ്റർ കുര്യൻ’ എന്നാണ് വിഘ്നേഷ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.