Wednesday 14 February 2024 04:36 PM IST : By സ്വന്തം ലേഖകൻ

എന്റെ വാലന്റൈന്‍സ് ഡേ എക്കാലത്തെയും ബെസ്റ്റ് ആക്കിയതിന് നന്ദി: മക്കൾക്കൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നയൻതാര

nayanthara

പ്രണയദിനത്തിൽ മക്കൾക്കൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനടി നയൻതാര. പൂക്കള്‍ സമ്മാനിച്ച തന്റെ ഇരട്ടക്കുട്ടികളെ വാരിപ്പുണരുന്ന നയന്‍താരയാണ് ചിത്രങ്ങളില്‍. പതിവുപോലെ ഒരേ തരം കോസ്റ്റ്യൂമിലാണ് മക്കളായ ഉയിരും ഉലകും.

‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ ഉയിര്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ ഉലക്. എന്റെ വാലന്റൈന്‍സ് ഡേ എക്കാലത്തെയും ബെസ്റ്റ് ആക്കിയതിന് നന്ദി’. - ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര കുറിച്ചതിങ്ങനെ.