Wednesday 10 May 2023 11:27 AM IST : By സ്വന്തം ലേഖകൻ

തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഈ താരപുത്രി, കുന്ദവിയായി തിളങ്ങി നിലാ

nila

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം തിയറ്ററുകളിൽ വൻവിജയം നേടി മുന്നേറുമ്പോൾ, ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കുന്ദവി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരവും ശ്രദ്ധേയയാകുന്നു. കുട്ടി കുന്ദവിയായി എത്തിയ നിലാ ഒരു താരപുത്രിയാണ്. അഭിനേതാക്കളായ കവിത ഭാരതിയുടെയും കന്യയുടെയും മകളാണ് നിലാ.

‘കുട്ടി കുന്ദവൈയെ കണ്ടാൽ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്’ എന്നാണ് നിലായുടെ കുന്ദവി ലുക്ക് പങ്കതുവച്ച് കവിത ഭാരതി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനാണ് കവിത ഭാരതി. പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് കന്യ.