Thursday 22 September 2022 11:49 AM IST : By സ്വന്തം ലേഖകൻ

ബ്രഹ്‍മാണ്ഡ അനുഭവമാകും ‘പൊന്നിയിൻ സെല്‍വന്‍’: സെറ്റ് ഒരുക്കിയത് ഇങ്ങനെ: വിഡിയോ

ps

മണിരത്നത്തിന്റെ വൻതാര ചിത്രം പൊന്നിയിൻ സെല്‍വന്‍ തിയറ്ററിലേക്കെത്താനൊരുങ്ങവേ, ചിത്രത്തിനായി കൂറ്റൻ സെറ്റുകള്‍‌ തയ്യാറാക്കിയതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിസ്‍മയിപ്പിക്കുന്ന കൊട്ടാരങ്ങളും മറ്റ് നിര്‍മിതികളും എങ്ങനെയൊണ് ഒരുക്കിയത് എന്ന് സൂചന നല്‍കുന്ന ബിഹൈൻഡ് ദ സീൻ വിഡിയോ ആണ് ഇത്.

തോട്ട ധരണിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ‘പൊന്നിയിൻ സെല്‍വന്‍’ സെറ്റ് എങ്ങനെയാണ് ഒരുക്കിയത് എന്ന് അദ്ദേഹം വിശദീകരിക്കുന്ന വിഡിയോ ആണ് ഇത്.