Wednesday 27 March 2024 11:19 AM IST : By സ്വന്തം ലേഖകൻ

ത്രസിപ്പിക്കാൻ പൃഥ്വിയുടെ വില്ലൻ വേഷം, ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ ട്രെയിലർ ശ്രദ്ധേയമാകുന്നു

prithviraj

അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. സിനിമയിൽ മലയാളിയായ കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ മുഖം ട്രെയിലറിൽ വ്യക്തമായി കാണിക്കുന്നില്ല.

സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. സംഗീതം – മിശാൽ മിശ്ര. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഏപ്രിൽ 10നു തിയറ്ററുകളിലെത്തും.