Monday 29 April 2024 02:44 PM IST : By സ്വന്തം ലേഖകൻ

ഡബിള്‍ ബാരല്‍ തോക്കേന്തി രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന സമാന്ത: ‘മാ ഇന്തി ബംഗാരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

samantha

തെന്നിന്ത്യന്‍ നായിക സമാന്ത രൂത്ത് പ്രഭു പ്രധാനവേഷത്തിലെത്തുന്ന ‘മാ ഇന്തി ബംഗാരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഡബിള്‍ ബാരല്‍ തോക്കേന്തി രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന സമാന്തയെയാണ് പോസ്റ്ററില്‍ കാണുന്നത്. സമാന്തയുടെ കരിയറിലെ വേറിട്ട കഥാപാത്രമായിരിക്കും മാ ഇന്തി ബംഗാരത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രൊഡ്യൂസറും സമാന്തയാണ്. സമാന്തയുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ ത്രലാല മൂവിങ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.