Thursday 04 April 2024 10:40 AM IST : By സ്വന്തം ലേഖകൻ

ശിവരാജ് കുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആശങ്കയോടെ ആരാധകർ

sivarajkumar

കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേഷശിപ്പിച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച വീണ്ടും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം വലത് തോളിൽ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അതേ സമയം, സിനിമ ഷൂട്ടിങ് തിരക്കുകൾക്കിടയിലും ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഭാര്യയ്ക്കായി ശിവ രാജ്കുമാർ പ്രചരണത്തിന് ഇറങ്ങുമെന്നാണ് വിവരം.