Tuesday 26 March 2024 10:38 AM IST : By സ്വന്തം ലേഖകൻ

പത്തു വർഷത്തെ പ്രണയം, ഇനി ഒന്നിച്ച്...താപ്‌സി പന്നു വിവാഹിതയായി

thapsi-pannu

നടി താപ്‌സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി പത്ത് വര്‍ഷത്തോളമായി താപ്‌സി പ്രണയത്തിലാണ്.

രാജ്കുമാര്‍ ഹിരാനിയുടെ ഷാറൂഖ് ഖാൻ ചിത്രം ‘ഡങ്കി’യാണ് താപ്‌സി പന്നു നായികയായി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം.