Thursday 21 March 2024 11:12 AM IST : By സ്വന്തം ലേഖകൻ

ആരാധകരോട് മലയാളത്തിൽ സംസാരിച്ച് വിജയ്, ആവേശത്തിരമാലയിൽ തിരുവനന്തപുരം

vijay

തന്റെ പുതിയ ചിത്രം ‘ദി ഗോട്ട്’ ന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി തമിഴ് സിനിമയുടെ താരരാജാവ് വിജയ് തിരുവനന്തപുരത്തെത്തിയത് ആരാധകർ ആഘോഷമാക്കുകയാണ്.

വിജയ്‌യെ ഒരു നോക്ക് കാണാന്‍ വി‍ജയ് താമസിക്കുന്ന സ്ഥലങ്ങളിലും ഷൂട്ടിങ് ലൊക്കേഷനിലും ആരാധകര്‍ തടിച്ചുകൂടുകയാണ്. അതിനിടെ, താരം ആരാധകരെ കണ്ടു സംസാരിച്ചു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍.

‘എൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ...’ എന്നു മലയാളത്തിലാണ് വിജയ് സംസാരിച്ചു തുടങ്ങിയത്. ആരവത്തോടെയാണ് താരത്തിന്റെ സംസാരം ആരാധകർ ഏറ്റെടുത്തത്.

‘നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതു പോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനു കോടി നട്രികൾ. തമിഴ്നാട്ടിലെ എന്നുടെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ. നിങ്ങൾ നൽകുന്ന സ്നേഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു’.– വിജയ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. വെങ്കട് പ്രഭുവാണ് ‘ദി ഗോട്ട്’ സംവിധാനം ചെയ്യുന്നത്.