Monday 05 February 2024 10:17 AM IST : By സ്വന്തം ലേഖകൻ

‘എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ’: ആരവമുയർത്തി ആരാധകർ: വിഡിയോ

vijay

തമിഴ് സിനിമയിലെ സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പ്രേവേശനവും പാർട്ടി പ്രഖ്യാപനവുമാണ് കഴിഞ്ഞ കുറേയേറെ ദിവസങ്ങളായി ദേശീയ തലത്തിലുൾപ്പടെ വലിയ ചർച്ചയാകുന്നത്.

ഇപ്പോഴിതാ, തന്റെ രാഷ്ത്രീയ പാർട്ടി പ്രഖ്യാപിച്ചതിനു ശേഷം പുതിയ സിനിമയായ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ സെറ്റിൽ വച്ച് വിജയ് ആരാധകരെ കണ്ടതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ആയിരക്കണക്കിനാളുകളാണ് പ്രിയതാരത്തെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ ലൊക്കേഷനിൽ എത്തിയത്. കരിയറിന്റ ഏറ്റവും ഉന്നതയിൽ നിൽക്കുമ്പോൾ വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിൽ അദ്ദേഹത്തിന്റെ ആരാധകർ നിരാശരാണെങ്കിലും പ്രിയതാരത്തിന്റെ പുതിയ തീരുമാനത്തിന് എല്ലാ പിന്തുണയും നൽകി ഇവർ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് വിജയ്. ഈ സിനിമയ്ക്കു ശേഷമുള്ള ഒരു ചിത്രം കൂടി പൂർത്തിയാക്കിയാൽ സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള നൽകി രാഷ്ട്രീയത്തിൽ പൂർണമായ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

‘എന്‍ നെഞ്ചില്‍ കുടിയിരുക്കും രസികര്‍കളെ’ എന്നാണ് ഇക്കാലമത്രയും അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു ശേഷം ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ’ എന്നാണ് താരത്തിന്റെ പുതിയ അഭിസംബോധന.