Saturday 23 March 2024 10:40 AM IST : By സ്വന്തം ലേഖകൻ

‘എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ...’: വിജയ്‌യുടെ പോസ്റ്റ് വൈറൽ

vijay

തന്റെ പുതിയ ചിത്രം ‘ദി ഗോട്ട്’ ന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി തമിഴ് സിനിമയുടെ താരരാജാവ് വിജയ് തിരുവനന്തപുരത്തെത്തിയത് ആരാധകർ ആഘോഷമാക്കുകയാണ്.
വിജയ്‌യെ ഒരു നോക്ക് കാണാന്‍ വി‍ജയ് താമസിക്കുന്ന സ്ഥലങ്ങളിലും ഷൂട്ടിങ് ലൊക്കേഷനിലും ആരാധകര്‍ തടിച്ചുകൂടുകയാണ്. ഇതിന്റെ വിഡിയോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍.

ഇപ്പോഴിതാ, കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് വിജയ്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സെൽഫി വിഡിയോയിലൂടെയാണ് വിജയ് കേരളത്തിലെ ആരാധകരോട് തന്റെ നന്ദിയും സ്നേഹവും അറിയിച്ചിരിക്കുന്നത്. ‘എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ... എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’ എന്നാണ് വിജയ് സെൽഫിക്കൊപ്പം കുറിച്ചത്.
പോസ്റ്റു വന്ന് ഒരു മണിക്കൂറായപ്പോഴേക്കും പത്തുലക്ഷത്തിലേറെയാളുകളാണ് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ലൈക്ക് ചെയ്തത്. അറുപത്തെണ്ണായിരം പേർ കമന്റും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. വെങ്കട് പ്രഭുവാണ് ‘ദി ഗോട്ട്’ സംവിധാനം ചെയ്യുന്നത്.