തമിഴ് സിനിമ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരുകോടി രൂപ സംഭാവന നൽകി നടൻ വിജയ്. നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാൽ സോഷ്യൽ മീഡിയയിലൂടെ വിജയ്ക്ക് നന്ദി അറിയിച്ചു.
‘നടികർ സംഘം കെട്ടിടനിർമാണത്തിലേക്ക് അദ്ദേഹം ഒരുകോടി രൂപ സംഭാവന നൽകിയിരിക്കുന്നു. നിങ്ങളുടെ പിന്തുണയും പങ്കാളിത്തവുമില്ലാതെ ആ കെട്ടിടം അപൂർണ്ണമാകുമെന്ന് എല്ലാവർക്കുമറിയാമായിരുന്നു. എത്രയും വേഗം അത് സാധ്യമാക്കാൻ ഇപ്പോൾ നിങ്ങൾ ഞങ്ങൾക്ക് ഇന്ധനം നൽകി സഹോദരാ’ എന്നു വിശാൽ കുറിച്ചു.
2017ലാണ് നടികർ സംഘത്തിന്റെ ഓഫീസ് നിർമാണം ആരംഭിച്ചെങ്കിലും നിരവധി തിരിച്ചടികൾ നേരിട്ടിരുന്നു. നേരത്തെ കമൽഹാസനും കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു.