Tuesday 26 March 2024 11:21 AM IST : By സ്വന്തം ലേഖകൻ

കരീന കപൂറും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിലെന്ന് അഭ്യൂഹം: പ്രസ്താവനയുമായി നിർമാക്കൾ

yash

കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്; എ ഫെയറി ടെയ്ല്‍സ് ഫോര്‍ ഗ്രോണ്‍ അപ്പസ്’ ൽ ബോളിവുഡ് താരം കരീന കപൂര്‍, ശ്രുതി ഹാസന്‍ എന്നിവരും പ്രധാന വേഷത്തിലുണ്ടാകുമെന്ന് അഭ്യൂഹം. സായ് പല്ലവിയാകും ചിത്രത്തില്‍ നായികയെന്ന അഭ്യൂഹങ്ങളും നേരത്തേ പരന്നിരുന്നു.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിര്‍മാതാക്കള്‍ രംഗത്തെത്തി.

‘ടോക്സിക്; എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്സ് കാസ്റ്റിങ്ങിനെ പറ്റി നിരവധി വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ടോക്സിക് ചിത്രത്തിന് വേണ്ടിയുള്ള ആവേശം മനസിലാക്കുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഊഹോപോഹങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സിനിമയുടെ കാസ്റ്റിങ് ഏകദേശം പൂര്‍ത്തിയാവാറായി. ഔദ്യോഗിക പ്രഖ്യാപനത്തിനായി എല്ലാവരും കാത്തിരിക്കണമെന്ന് അപേക്ഷിക്കുന്നു’.– നിർമാതാക്കൾ അറിയിക്കുന്നു.

കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2025 ഏപ്രിൽ 10 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.