Tuesday 21 November 2023 10:49 AM IST : By സ്വന്തം ലേഖകൻ

മക്കൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി അമ്പിളി ദേവി: അജുക്കുട്ടന് പിറന്നാൾ ആശംസകൾ നേർന്ന് വിഡിയോ

ambili-devi

ഇളയ മകന്‍ അർജുന് ജൻമദിനാശംസകള്‍ നേർന്ന്, മക്കൾക്കൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ച് നടി അമ്പിളി ദേവി.

‘ഹാപ്പി ബെര്‍ത്ത്‌ഡേ അജുക്കുട്ടാ’ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ, മക്കള്‍ രണ്ട് പേരെയും എടുത്തും ഉമ്മ കൊടുത്തും ലാളിക്കുന്ന അമ്പിളി ദേവിയാണുള്ളത്. 2019 നവംബര്‍ 20 നാണ് അര്‍ജുന്‍ ജനിച്ചത്.

ഇടവേളയ്ക്ക് ശേഷം അമ്പിളി ദേവി വീണ്ടും ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ‘കനല്‍പ്പൂവ്’ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.