Tuesday 09 January 2024 11:24 AM IST : By സ്വന്തം ലേഖകൻ

‘അമൃതയുടെ അച്ഛൻ ഭൂചലനത്തിൽ പെട്ടുപോയി, ഇതിൽ കൂടുതൽ ഒന്നും പറയാനില്ല’: തുറന്നു പറഞ്ഞ് അമൃത നായർ

amrutha

അച്ഛനെക്കുറിച്ച് യൂ ട്യൂബ് ചാനലിലെ ചോദ്യോത്തര വേളയിൽ തുറന്നു പറഞ്ഞ് മിനിസ്ക്രീൻ താരം അമൃത നായർ.

ഒരുപാടാളുകൾ ചോദിക്കുന്ന ഒരു ചോദ്യം അച്ഛനെക്കുറിച്ചാണെന്നും അതിനെക്കുറിച്ച് അമ്മ സംസാരിക്കുമെന്നുമാണ് താരം പറയുന്നത്.

‘ഞങ്ങൾ വിഡിയോ എടുക്കാൻ തുടങ്ങിയിട്ട് രണ്ട് രണ്ടര വർഷമായി. ഇത്രയും നാളായിട്ടും മോളുടെ അച്ഛന്റെ ഫോട്ടോയോ കാര്യങ്ങളോ ഇട്ടിട്ടില്ല. അതിന്റെ കാര്യം നിങ്ങൾക്ക് മനസ്സിലാകും. ഒന്നുകിൽ അച്ഛൻ മരിച്ചുപോയി കാണും. അല്ലെങ്കിൽ അച്ഛൻ ഇല്ല എന്നത്. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ. പിന്നെയും പിന്നെയും എന്തിനാണ് ഇതേ ചോദ്യം. അമൃതയുടെ അച്ഛൻ ഭൂചലനത്തിൽ പെട്ടുപോയി. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. ഇവൾ ജനിക്കും മുൻപേ അങ്ങനെ ഉണ്ടായി. ഞാൻ വയലന്റായി പോകും ഗയ്സ്. ആ പേര് കേൾക്കുമ്പോൾ തന്നെ ടെൻഷൻ ആകും’.– അമൃതയുടെ അമ്മ പറയുന്ന‌തിങ്ങനെ.

ഇത് ഞാൻ ആദ്യമായാണ് കേള്‍ക്കുന്നതെന്നാണ് ചിരിച്ചുകൊണ്ടുള്ള അമൃതയുടെ പ്രതികരണം. ‘എന്നെയും അനിയനെയും സിംഗിൾ പേരന്റായായാണ് അമ്മ വളർത്തിയത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. അച്ഛനെ കുറിച്ച് ആരും ചോദിക്കേണ്ട’. – അമൃത പറയുന്നു.