Wednesday 07 February 2024 10:25 AM IST : By സ്വന്തം ലേഖകൻ

കൊല്ലം സുധിയുടെ ഭാര്യ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് രേണു

sudhi-anna

രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ലെന്നും കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.

‘മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പലവിധ കാരണങ്ങളുണ്ട്. അതെല്ലാം എന്റെ ഉള്ളില്‍ തന്നെ കിടക്കട്ടെ. എന്ത് തന്നെയായാലും മരണം വരെ ഇങ്ങനെ പോകും. എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ ആകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. പിന്നെ മക്കള്‍, സുധിച്ചേട്ടന്റേയും എന്റെയും മക്കളായി തന്നെ ജീവിക്കണം. വേറെ ഒരാള്‍ വന്നാല്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല’.– രേണു പറഞ്ഞു.

‘അമ്മയുടെ ജീവിതമാണ്. അമ്മയുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കട്ടെ. ഞങ്ങള്‍ ഇപ്പോള്‍ നല്ല സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നത്’ എന്നാണ് രേണുവിന്റെ രണ്ടാം വിവാഹത്തെ സംബന്ധിച്ച് സുധിയുടെ മൂത്ത മകനായ കിച്ചു പറയുന്നത്.