Tuesday 02 January 2024 10:53 AM IST : By സ്വന്തം ലേഖകൻ

ജയന്റെ ‘ശരപഞ്ജരം’ സീൻ അനുകരിച്ച് ഭീമന്‍ രഘു: സണ്ണി ലിയോണിയുടെ ‘പാൻ ഇന്ത്യൻ സുന്ദരി’ ടീസർ എത്തി

pan-indian-sundhari

ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരിസ് ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ ടീസർ എത്തി. ‘ശരപഞ്ജരം’ സിനിമയിലെ ജയന്റെ സൂപ്പർഹിറ്റ് രംഗം അനുകരിക്കുന്ന നടൻ ഭീമന്‍ രഘുവാണ് ടീസറിന്റെ ഹൈലൈറ്റ്.

ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ എച്ച്ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമിക്കുന്നു. ‌കഥയും സംവിധാനവും – സതീഷ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.

അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആർ ഒടിടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛാായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്.