Tuesday 05 March 2024 12:01 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളാണോ മിണ്ടാപ്രാണികളെ നോക്കാൻ പോകുന്നത്, ഇത്രയും നീചന്‍മാരെ ഒരുതരത്തിലും ന്യായീകരിക്കാതിരിക്കുക’: സ്നേഹ ശ്രീകുമാർ‌

sneha

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ നിലപാട് വ്യക്തമാക്കി നടി സ്നേഹ ശ്രീകുമാർ‌.

‘നഷ്ടപ്പെട്ടത് ഒരു ജീവൻ ആണ്. അക്രമം കണ്ടു നിന്ന കൂട്ടുകാരോട് ഒന്നും പറയാനില്ല. നിങ്ങളാണോ മിണ്ടാപ്രാണികളെ നോക്കാൻ പോകുന്നത്. ഇത്രയും നീചന്‍മാരെ ഒരുതരത്തിലും ന്യായീകരിക്കാതിരിക്കുക. ഗുണ്ടകളൊന്നും ക്യാമ്പസിൽ വേണ്ട. എല്ലാത്തിനെയും പിടിച്ചു അകത്തിടണം. പോലീസിന്റെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണം. മിടുക്കനായ ഒരു കുട്ടിയെയാണ് നമുക്ക് നഷ്ടമായത്. വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കേണ്ടത് വിദ്യാർത്ഥികളുടെ സംരക്ഷണത്തിനു ആണ്, ഇത്രയും വലിയ പ്രശ്നം 3ദിവസമായി അവിടെ നടന്നിട്ടും അതറിയാതെ പോയി എന്നു പറഞ്ഞാൽ വിദ്യാർത്ഥി സംഘടനയും കോളേജ് അധികാരികളും അവിടെ എന്ത് ചെയ്‌യുകയായിരുന്നു. അവിടെയുള്ള എല്ലാവരും ഇതിനു ഉത്തരവാദികൾ ആണ്’.– സ്നേഹ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.