Thursday 26 October 2023 12:18 PM IST : By സ്വന്തം ലേഖകൻ

‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’: അമല പോൾ വിവാഹിതയാകുന്നു

amala

നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പെട്ടന്ന് ഡാൻസേഴ്സിന്റെ അടുത്തെത്തി അവർക്കൊപ്പം ചേരുകയാണ് ജഗദ്. ഡാൻസ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വിഡിയോയിൽ കാണാം.

‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’ എന്നാണ് വിഡിയോയ്ക്കൊപ്പം ജഗദ് ദേശായി കുറിച്ചത്. െവഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.

2014ല്‍ സംവിധായകൻ എ.എൽ. വിജയ്‍യുമായായിരുന്നു അമലയുടെ ആദ്യ വിവാഹം. 2017ൽ ഇവർ വിവാഹമോചിതരായി.