നടൻ ചെമ്പൻ വിനോദ് ജോസ് നിർമിച്ച്, ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ‘അഞ്ചക്കള്ളക്കോക്കാൻ’ ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ചെമ്പൻ വിനോദ്, ലുക്ക്മാൻ അവറാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച് 15 ന് തിയറ്ററുകളിൽ എത്തും.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമ രംഗത്തെത്തിയത്.
1980 കളുടെ അവസാനം കേരള – കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആർമോ ചായാഗ്രഹണം. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ് – രോഹിത് വി എസ് വാര്യത്ത്.