അങ്കമാലി ഡയറീസിനെ പ്രശംസ കൊണ്ടുമൂടി ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ്. മഞ്ജു വാരിയർക്കൊപ്പമാണ് കശ്യപ് ചിത്രം കണ്ടത്. ഈ വര്‍ഷം താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല സിനിമയാണ് അങ്കമാലി ഡയറീസ് എന്നാണ് കശ്യപ് അഭിപ്രായപ്പെട്ടത്.
സിനിമ കാണാന്‍ എത്തിയ കശ്യപിനൊപ്പം സംവിധായകന് ലിജോ ജോസ് പെല്ലിശേരി, നിര്‍മാതാവ് വിജയ് ബാബു, ചിത്രത്തില്‍ നായകനായി അഭിനയിച്ച ആന്റണി വര്‍ഗീസ് എന്നിവരും ഉണ്ടായിരുന്നു. അങ്കമാലിയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നെടുത്ത ചിത്രങ്ങള്‍ കശ്യപ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘അസാധാരണ ചിത്രം’ എന്നാണ് സിനിമ കണ്ടതിനുശേഷം അനുരാഗ് കുറിച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സംഗീത സംവിധായകൻ പ്രശാന്ത് പിളള, നിർമാതാവ് വിജയ് ബാബു, ഛായാഗ്രാഹകൻ ഗിരീഷ് തുടങ്ങി മുഴുവൻ ടീം ഗംഭീരമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പം പറഞ്ഞു. താൻ ഈ വർഷം കണ്ടതിൽ വച്ച് മികച്ച സിനിമയാണിതെന്നും അനുരാഗ് പറഞ്ഞു.